- Trending Now:
പുതിയ നല്ല ശീലങ്ങൾ തുടങ്ങാൻ പലരും തീരുമാനിച്ചാലും, കുറച്ച് ദിവസങ്ങൾക്കുള്ളിൽ അത് നിർത്തിപ്പോകാറുണ്ട്. ഉദാഹരണത്തിന് ജിമ്മിൽ പോകാനായി ഉത്സാഹത്തോടെ തുടങ്ങുന്നവർ നാലോ അഞ്ചോ ദിവസം കഴിഞ്ഞാൽ മടുക്കും; പുസ്തകവായന തുടങ്ങുന്നവർ കുറച്ച് ദിവസങ്ങൾക്കുള്ളിൽ പുസ്തകങ്ങൾ മാറ്റിവെക്കും. ഇങ്ങനെ പലരും പരാജയപ്പെടുന്നതിന് പിന്നിൽ കാരണം ശീലങ്ങൾ തുടങ്ങുന്നതിന് മുമ്പ് ആവശ്യമായ തയ്യാറെടുപ്പ് ഇല്ലായ്മയാണ്.
പുതിയ ശീലങ്ങൾ ഉറപ്പിക്കാൻ ആദ്യം ചെയ്യേണ്ടത് അറിവ് നേടുക എന്നതാണ്. നിങ്ങള്ക്ക് അനുയോജ്യമായ രീതിയിൽ എങ്ങനെയാണ് ആ ശീലം ആരംഭിക്കേണ്ടത് എന്ന് മനസ്സിലാക്കുക. അതിനുശേഷം സ്കില്ലുകൾ വളർത്തുക - ചെറുതായി തുടങ്ങുക, ശരിയായ രീതികൾ പഠിക്കുക, അനുഭവസമ്പന്നരായ ആളുകളിൽ നിന്ന് മാർഗ്ഗനിർദ്ദേശം തേടുക. ഇതിലൂടെ ശീലങ്ങൾ പ്രായോഗികമായി നടപ്പാക്കാൻ കഴിയും.
മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതും ആയ കാര്യം താൽപ്പര്യമാണ്. അറിവും സ്കില്ലും ഉണ്ടെങ്കിലും അതിനോടുള്ള ആന്തരിക ആഗ്രഹം ഇല്ലെങ്കിൽ ശീലം നിലനിൽക്കില്ല. താൽപ്പര്യം പുറത്തുനിന്നല്ല ഉണ്ടാകേണ്ടത് - അത് നിങ്ങളുടെ ഉള്ളിൽ നിന്നുതന്നെ വളരേണ്ടതാണ്. നിങ്ങളുടെ ലക്ഷ്യത്തെപ്പറ്റിയുള്ള താത്പര്യം നിലനിർത്തുക, അതാണ് തുടർച്ചയുടെ രഹസ്യം.
അറിവ്, സ്കില്ലുകൾ, താൽപ്പര്യം - ഈ മൂന്ന് ഘടകങ്ങളും ചേർന്നാൽ മാത്രമേ ഒരു ശീലം സ്ഥിരമായി വളർത്താനാവൂ. ഇതു മനസ്സിലാക്കി പ്രവർത്തിച്ചാൽ പുതിയ ശീലങ്ങൾ തുടങ്ങാനും അവയെ ജീവിതത്തിന്റെ ഭാഗമാക്കാനും നിങ്ങൾക്ക് തീർച്ചയായും കഴിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.