Sections

നേതൃത്വഗുണം കൈവരിക്കേണ്ടത് എങ്ങനെ? നേതാവായി തുടരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം?

Saturday, Nov 04, 2023
Reported By Soumya
Leadership

മനുഷ്യന്റെ പ്രധാനപ്പെട്ട ഗുണങ്ങളിൽ ഒന്നാണ് നേതൃത്വഗുണം. നല്ല നേതാക്കളാണ് മികച്ച സമൂഹത്തെ വാർത്തെടുക്കുന്നത്. അതുകൊണ്ടുതന്നെ നേതൃത്വഗുണമുള്ള ആളുകളുടെ സേവനം ഇന്ന് സമൂഹത്തിന് ആവശ്യമാണ്. സമൂഹത്തിന്റെ പല അധപതനത്തിനു കാരണം നേതൃത്വഗുണം ഇല്ലായ്മയാണ്. ഒരു നല്ല നേതൃത്വഗുണം എങ്ങനെയാണ് കൈവരിക്കേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്ന് പറയുന്നത്. ഒരു നല്ല നേതാവായി തുടരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. പലർക്കും നേതാവാകാൻ ആഗ്രഹമുണ്ടെങ്കിലും നേതൃത്വഗുണങ്ങൾ ഉണ്ടാകാറില്ല. അങ്ങനെയുള്ള ആൾക്കാർ നയിക്കപ്പെടുന്ന സമൂഹത്തിന് ഒരു കാരണവശാലും മുന്നോട്ടു പോകാൻ സാധിക്കില്ല. നേതൃത്വം എന്ന് പറയുന്നത് മറ്റുള്ളവരുടെ മേലുള്ള അധികാരമല്ല.

  • നേതൃത്വമെന്ന് പറയുന്നത് മറ്റുള്ളവരുടെ മേലുള്ള അധികാരമല്ല. ലക്ഷ്യം നേടിയെടുക്കാനുള്ള അവസരമാണ് നേതൃത്വം എന്ന് പറയുന്നത്. പലരും നേതാക്കളായി വരാൻ ആഗ്രഹിക്കുന്നത് മറ്റുള്ളവരുടെ മേൽ അധികാരം ചെലുത്താം എന്ന് ആഗ്രഹത്തോടെയാണ്. ഒരു സമൂഹത്തെ വച്ചുകൊണ്ട് മഹത്തായ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഴിവുള്ള ആളിനെയാണ് നേതാവെന്ന് പറയുന്നത്. അങ്ങനെയൊരു ലക്ഷ്യവും നേടിയെടുക്കാൻ കഴിവും, ആത്മവിശ്വാസമുള്ള ആൾ ആയിരിക്കണം നേതാവ്.
  • ലക്ഷ്യം നേടിയെടുക്കാൻ വേണ്ടി ശ്രമിക്കുമ്പോൾ അതിന് തനിക്ക് സഹായകരമാകുന്ന അനുയോജ്യമായ ആളുകളെ തിരഞ്ഞെടുക്കുന്ന ആളും. അങ്ങനെ അവർ ചെയ്യുമ്പോൾ അവരെ സഹായിക്കുന്ന ആളോ ആയിരിക്കണം നേതാവ്. തന്റെ അണികളെ പ്രചോദിപ്പിക്കാൻ കഴിയുന്ന ആളായിരിക്കണം നേതാവ്. അവർക്ക് ശക്തമായി ഉപദേശം നൽകാൻ കഴിയുന്ന ആളായിരിക്കണം. അണികളുടെ എല്ലാ കാര്യങ്ങളിലും ഇടപെടുന്നതിന് പകരം അവരെ സപ്പോർട്ട് ചെയ്തുകൊണ്ട് പല കാര്യങ്ങളും ചെയ്യിപ്പിക്കാൻ കഴിയുന്ന ഒരാളായിരിക്കണം നേതാവ്.
  • നേതാവിന് തന്റെ കഴിവും കഴിവുകേടുകളും തിരിച്ചറിയണം. ഒരു പഴഞ്ചൊല്ലുണ്ട് മറ്റുള്ളവരെ നയിക്കണമെങ്കിൽ ആദ്യം സ്വയം നയിക്കുക മറ്റുള്ളവരെ അറിയണമെങ്കിൽ ആദ്യം സ്വയം അറിയുക. സ്വയം അറിയാത്ത ഒരാൾക്ക് മറ്റുള്ളവരെ നയിക്കുവാനുള്ള അധികാരമില്ല. തന്നെക്കുറിച്ച് യാതൊരു അറിവും ഇല്ലാതെ മറ്റുള്ളവരെ നിയന്ത്രിക്കാനും ഭരിക്കാനും നന്നാക്കാനും നടക്കുന്ന ഒരാൾ നേതാവായാൽ പ്രത്യേകിച്ച് ഗുണം ഒന്നുമില്ല. നേതൃത്വം എന്ന് പറയുന്നത് മറ്റുള്ളവരെക്കുറിച്ചുള്ള കാര്യങ്ങൾ മാത്രമാണെന്ന് പലരും വിചാരിക്കാറുണ്ട്. പക്ഷേ സ്വന്തം പ്രാധാന്യം ഒരിക്കലും മറക്കരുത്. അല്ലെങ്കിൽ ഏറ്റവും പ്രാധാന്യം നയിക്കപ്പെടുന്ന ആളിന് ആണെന്ന് മനസ്സിലാക്കുക.
  • അധികാരം എന്ന വാക്കിന്റെ അർത്ഥം അധിക കാര്യം ചെയ്യുന്ന ആൾ എന്നാണ്. മറ്റുള്ളവരെ നിയന്ത്രിച്ചു കൊണ്ടു വെറുതെയിരിക്കുന്ന ഒരാൾ അല്ല നേതാവ്. മറ്റുള്ളവരെക്കാൾ അധികമായി കാര്യങ്ങൾ ചെയ്യുന്ന ഒരാൾക്ക് മാത്രമേ നല്ല ഒരു നേതാവാകാൻ സാധിക്കുകയുള്ളൂ. അണികളെ പ്രചോദിപ്പിക്കുന്നതിനോടൊപ്പം തന്നെ മാതൃകാപരമായി കാര്യങ്ങൾ ചെയ്യുന്ന ഒരാൾ കൂടി ആയിരിക്കണം. ഈ പറയുന്നതിന്റെ അർത്ഥം നേതാവ് താഴ്ന്ന പ്രവർത്തികൾ ചെയ്യണമെന്നുള്ളതല്ല എല്ലാവരരകാലും എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി ചെയ്യുവാനും അല്ലെങ്കിൽ മറ്റുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കുവാനുള്ള കഴിവുള്ള ആളായിരിക്കണം.
  • നേതാവ് അണികളെ ഭീഷണിപ്പെടുത്തി അനുസരിപ്പിക്കുന്ന ഒരാൾ ആകരുത്. പലപ്പോഴും പല നേതാക്കളും അണികളെ ഭീഷണിപ്പെടുത്തുക വഴക്ക് പറയുക ഈ തരത്തിലാണ്. ഇങ്ങനെയുള്ള നേതാവിന്റെ അടുത്തേക്ക് ആരും വരാൻ സാധ്യതയില്ല. അവരെ കാണുമ്പോൾ അകന്നു മാറി നിൽക്കുവാനാണ് സാധ്യത. ഭീഷണിയുടെ ബലത്തിൽ പഴയകാലങ്ങളിൽ പലതും നടന്നു എങ്കിലും ആധുനിക സമൂഹത്തിൽ ഇതിന് വലിയ പ്രസക്തിയില്ല എന്നത് നമുക്ക് കാണാൻ സാധിക്കും. പേടിച്ചു മാറി നിൽക്കുന്ന ഒരു സമൂഹമല്ല ഇന്നുള്ളത്. അല്ലെങ്കിൽ പേടിപ്പെടുത്തുന്ന ഭയപ്പെടുത്തുന്ന ഒരു നേതാവിന്റെ അടുത്തേക്ക്അണികൾ ഒരിക്കലും വരികയില്ല.അതിനുപകരം സ്നേഹത്തോടെയും സന്തോഷത്തോടെയും ബഹുമാനത്തോടെയുംസംസാരിക്കുന്ന ഒരാളുടെ അടുത്തേക്ക് മാത്രമേ ആളുകൾ വരികയുള്ളൂ. അതുകൊണ്ട് തന്നെ ഭീഷണിപ്പെടുത്തി സംസാരിക്കുന്നത് ഒരു തീ കളിയാണ്.
  • ഒരു നേതാവ് എപ്പോഴും മറ്റുള്ളവർ പറയുന്നത് കേൾക്കാൻ തയ്യാറായിരിക്കണം. ഞാൻ പറയുന്നത് മറ്റുള്ളവർ കേൾക്കണം എന്ന മനോഭാവമുള്ള ആൾ ഒരിക്കലും നല്ല നേതാവല്ല. അതിനുപകരം തന്റെ ഒപ്പമുള്ള ആളുകൾ പറയുന്നത് വ്യക്തമായി കേൾക്കുകയും അതിന് മാർഗ്ഗനിർദ്ദേശത്തോട് കൂടിയുള്ള മറുപടി പറയുന്ന ഒരാളായിരിക്കണം നേതാവ്.
  • നേതൃത്വം എന്നാൽ ഒരുമിച്ച് വിജയിക്കുക എന്നതാണ്. ഒരുമിച്ച് വിജയിക്കുക എന്ന ഒരു ഘടന ഉണ്ടാകണം. നേതാവിനും അണികൾക്ക് സമൂഹത്തിനും അതുകൊണ്ടുള്ള നേട്ടം ഉണ്ടാകണം. പലപ്പോഴും അണികളെ വച്ചുകൊണ്ട് നേതാക്കന്മാർ കാശ് ഉണ്ടാക്കുന്ന അല്ലെങ്കിൽ മറ്റു നേട്ടങ്ങൾ ഉണ്ടാക്കുന്നവരാണ് പല നേതാക്കൻമാരും. ഇത്തരത്തിലുള്ള നേതാവിന് അധികകാലം ഒരു സമൂഹത്തെ നയിച്ചു കൊണ്ട് പോകാൻ സാധിക്കില്ല. തനിക്കും തന്റെ അണികൾക്കും എല്ലാവർക്കും ഒരുപോലെ വിജയമുണ്ടാകുന്ന ഒരാളാണ് യഥാർത്ഥ നേതാവ്. അങ്ങനെയുള്ള ഒരു നേതാവിനെയാണ് സമൂഹത്തിന് ആവശ്യം.
  • ഒരു നേതാവിന് നല്ല ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം. അറിവുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല ആ അറിവുകൾ മറ്റുള്ളവർക്ക് വ്യക്തമായും സ്പഷ്ടമായും പറഞ്ഞുകൊടുക്കാൻ അല്ലെങ്കിൽ പറഞ്ഞു മനസ്സിലാക്കാനുള്ള കഴിവ് ഒരു നേതാവിന് ഉണ്ടാകണം.

ഒരു നല്ല നേതാവിനെ ഇത്രയും ഗുണങ്ങൾ ഉണ്ടായിരിക്കണം. അഹങ്കാരം ഉള്ള ഒരാൾ ആകരുത്, പ്രശംസ താൽപര്യമില്ലാത്ത ആളായിരിക്കണം, ഒരു ഗ്രൂപ്പിന്റെ ആള് മാത്രമായി മാറരുത് ഇങ്ങനെയല്ലാത്ത ഒരാൾ കൂടി ആയിരിക്കണം നേതാവ്. നല്ല നേതാക്കൾ നമ്മുടെ സമൂഹത്തിൽ ഉണ്ടായാൽ മാത്രമേ ഒരു ദിശാബോധത്തോടെ സമൂഹത്തെ വളർത്തിയെടുക്കാൻ സാധിക്കുകയുള്ളൂ.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.