Sections

ജീവനക്കാർ ജോലി സ്ഥലത്ത് പെരുമാറേണ്ടത് എങ്ങനെ?

Thursday, Jan 04, 2024
Reported By Soumya
Jobs

നാം ജോലി ചെയ്യുന്നത് എങ്ങനെയായിരിക്കണം. യാന്ത്രികമായി ജോലി ചെയ്യുന്നവരെയാണ് കൂടുതലായി കാണാൻ സാധിക്കുക. എന്നാൽ തങ്ങളുടെ കഴിവിന്റെ പരമാവധി ജോലിയിൽ സമർപ്പിച്ച് ജീവിക്കുന്ന ആളുകളുടെ എണ്ണവും കുറവല്ല. എങ്കിലും കൂടുതൽ ആളുകൾ അങ്ങനെ ഉണ്ടാവാറില്ല എന്നതാണ് വാസ്തവം. ജോലിചെയ്യുന്ന സമയത്ത് ബോസിനോടുള്ള ദേഷ്യം, ഇല്ലെങ്കിൽ സ്ഥാപനത്തോട് താല്പര്യമില്ലായ്മ അതുപോലെ തന്നെ സർവീസ് ചെയ്യേണ്ട ജനങ്ങളോടുള്ള ധാർമിക കാര്യങ്ങൾ ചെയ്യാതിരിക്കുക ഇങ്ങനെ നിരവധി കാര്യങ്ങൾ പൊതുവേ കാണാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് ഒരിക്കലും ഒരു നല്ല ശീലം അല്ല.

ജോലിചെയ്ത് കിട്ടിയ സാലറി കൊണ്ടാണ് നിങ്ങൾക്ക് ജീവിതത്തിൽ പല നല്ല കാര്യങ്ങളും ചെയ്യാൻ സാധിക്കുന്നത്.

ജനങ്ങളെ സേവിക്കുന്നത് കൊണ്ടാണ് നിങ്ങളുടെ ജോലി നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ സർക്കാർ ജോലി ആണെങ്കിൽ സർക്കാരിനോട് കസ്റ്റമർ ആയിട്ടുള്ള പൊതുജനങ്ങളോടും എപ്പോഴും ബഹുമാനവും ആദരവും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. എന്നാൽ പല ആളുകൾക്കും ഇത് ഉണ്ടാകാറില്ല.

ജോലിചെയ്യുന്ന സമയത്ത് എങ്ങനെയാണ് ജോലിസ്ഥലത്ത് പെരുമാറേണ്ടത് എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • ജോലിചെയ്യുന്ന സ്ഥലത്ത് നല്ല ആശയങ്ങൾ പ്രാവർത്തികമാക്കുന്നവരാവുക.നിങ്ങൾക്ക് കിട്ടുന്ന സാലറിയെക്കാൾ അധിക ജോലി ചെയ്യാൻ ശ്രമിക്കുക. ഉദാഹരണമായി മാസം 50,000 രൂപ ശമ്പളം കിട്ടുന്ന ഒരാളാണെങ്കിൽ ഒരു ലക്ഷം രൂപ മതിപ്പുവരുന്ന ജോലിചെയ്യുന്ന ഒരാളായി തോന്നിക്കാൻ തരത്തിൽ പ്രവർത്തിക്കുക. നല്ല ആശയങ്ങൾ കൊടുക്കുന്ന ഊർജ്ജസ്വലരായ ആളുകൾ ആയിരിക്കുക. ആർക്കോവേണ്ടി ജോലിക്ക് വരുന്നതിന് പകരം മികച്ച ആശയങ്ങൾ കൊടുത്തുകൊണ്ട് കൂടുതൽ കൂടുതൽ എങ്ങനെ ക്രിയാത്മകമായി ചെയ്യാം,ഇന്നലത്തെകാൾ ഭംഗിയായി ഇന്ന് കൂടുതലായി എന്ത് ചെയ്യാം എന്ന തരത്തിലുള്ള ചിന്ത കൂടുതലുള്ള ഒരാളായിരിക്കണം നിങ്ങൾ.
  • പോസിറ്റീവായ കാര്യങ്ങൾ ചെയ്യാൻ വേണ്ടി ശ്രമിക്കുക. കസ്റ്റമറെ കാണുന്ന സമയത്തും, ഓഫീസിന്റെ ചുറ്റുപാടും, നിങ്ങൾ ഇരിക്കുന്ന സ്ഥലം എന്നിവ വളരെ വൃത്തിയുള്ളതും എല്ലാവരെയും ആകർഷിക്കാൻ കഴിയുന്ന രീതിയിലും വയ്ക്കാൻ വേണ്ടി ശ്രമിക്കുക.അങ്ങനെ പരീക്ഷണാത്മകമായ ഒരു ചുറ്റുപാട് നിങ്ങൾക്ക് ചുറ്റും കൊണ്ടുവരാൻ ശ്രമിക്കുക. പരീക്ഷണങ്ങൾ എന്ന് പറഞ്ഞാൽ നിയമവിരുദ്ധമായ പരീക്ഷണങ്ങളല്ല ഉദ്ദേശിക്കുന്നത് തീർച്ചയായും നിയമത്തിനുള്ളിൽ ഒതുങ്ങി നിൽക്കുന്ന വളരെ പോസിറ്റീവായ പരീക്ഷണാത്മകമായ പ്രവർത്തനങ്ങൾ നിങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുക.
  • പുരോഗമനപരമായി ചെയ്യാൻ വേണ്ടി ശ്രമിക്കുക. പലപ്പോഴും ജോലി ചെയ്യുന്ന സമയത്ത് പുരോഗമനപരമായ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം.നിങ്ങൾ എപ്പോഴും ചിന്തിക്കേണ്ടത് മറ്റുള്ളവർ ചെയ്യുന്നതിനേക്കാൾ വ്യത്യസ്തമായി തനിക്ക് എന്ത് ചെയ്യാൻ സാധിക്കുംഎന്നതാണ്.
  • എപ്പോഴും കൂടുതൽ മെച്ചപ്പെട്ട ഒരു കാഴ്ചപ്പാട് കൊടുക്കാൻ കഴിയണം. എന്നാൽ ചിലർ ചിന്തിക്കാറുണ്ട് ഞാൻ ചെയ്താൽ എല്ലാ പണിയും എന്റെ തലയ്ക്ക് ആകും എന്നും മറ്റുള്ളവർ മടിയാന്മാരായി മാറി നിൽക്കുമെന്ന്. അങ്ങനെ നിങ്ങൾ ചിന്തിക്കേണ്ട കാര്യമില്ല നിങ്ങൾക്ക് കിട്ടുന്ന ശമ്പളത്തിൽ നിങ്ങൾ പരിപൂർണ്ണമായി ജോലി എടുക്കുക. നിങ്ങളുടെ ഉത്തരവാദിത്വം ഭംഗിയായി ചെയ്യുക എന്നത് നിങ്ങളുടെ കടമയാണെന്നും, ബാക്കിയുള്ളവർ എന്തു ചെയ്യുന്നു ചെയ്യുന്നില്ല എന്നതിനെക്കുറിച്ച് നിങ്ങൾ അന്വേഷിക്കേണ്ട കാര്യമില്ല.
  • സത്യസന്ധമായി ജീവിക്കുക. സത്യസന്ധത ജോലിയിൽ വളരെ വലിയ ഒരു ഭാഗമാണ്. കൈക്കൂലി വാങ്ങിയോ അല്ലാത്ത തരത്തിലോ സാമ്പത്തിക നേട്ടമുണ്ടാക്കുക എന്നത് ധാർമിക പരമായ കാര്യമല്ല. അത് എന്നായാലും നിങ്ങൾക്ക് ഒരു തിരിച്ചടിയായി തന്നെ വരും. അതുകൊണ്ട് തന്നെ സത്യസന്ധമായി പെരുമാറുക സത്യസന്ധമായി ജോലി ചെയ്യുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.
  • നിങ്ങളുടെ ജോലി എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് കുറിപ്പുകൾ തയ്യാറാക്കുകയും, നിങ്ങളുടെ ആശയങ്ങൾ എഴുതുകയും അവയെല്ലാം ചർച്ച ചെയ്ത് മെച്ചപ്പെടുത്തുവാനുള്ള മാർഗങ്ങളെ കുറിച്ച് ചിന്തിക്കുകയും അത് പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുക.
  • കഴിയുന്നതും എല്ലാരുമായും സൗഹാർദ്ദപരമായി പെരുമാറാൻ ശ്രമിക്കുക. ഓഫീസിനകത്തും പുറത്തും, കസ്റ്റമേഴ്സുമായും, പൊതുജനങ്ങളുമായി സൗഹൃദപരമായി പെരുമാറുക.
  • ഓഫീസ് സമയവും വീടും പരസ്പരം കൂട്ടിക്കലർത്താതിരിക്കുക. ജോലിസ്ഥലത്ത് നല്ല ഉദ്യോഗസ്ഥൻ ആവുകയും വീട്ടിലെത്തി കഴിഞ്ഞാൽ അവിടെ നല്ല കുടുംബസ്ഥനോ കുടുംബിനിയോ ആകണം.ജോലിസ്ഥലത്ത് പോകുമ്പോൾ കുടുംബസ്ഥനാകരുത് വീട്ടിലെത്തുമ്പോൾ ഉദ്യോഗസ്ഥനും ആകരുത്.അതാത് മേഖലകളിൽ മികച്ച തരത്തിൽ പ്രവർത്തിക്കാൻ ശ്രമിക്കുക. ചിലർ വീട്ടിൽ എത്തിയാലും എപ്പോഴും ജോലിയെ കുറിച്ച് ചിന്തിച്ചിരിക്കുന്നവർ ആയിരിക്കും.
  • എല്ലാ ദിവസവും ജോലി ആരംഭിക്കുന്നതിനു മുൻപ് എനിക്ക് എങ്ങനെ മികച്ച രീതിയിൽ ചെയ്യാൻ . എന്നതിനെ കുറിച്ച് ഒരു ചിന്ത കൊണ്ടുവരുന്നത് നല്ലതാണ്. ദിവസവും ഒരു അഞ്ചു മിനിറ്റ് ഇതിനെക്കുറിച്ച് ചിന്തിക്കുകയും ഇത് മികച്ച രീതിയിൽ പ്രാവർത്തികമാക്കേണ്ടതും ഏറ്റവും അത്യാവശ്യമാണ്.
  • ഓഫീസിൽ കടന്നുവരുമ്പോഴും പ്രവർത്തി സമയങ്ങളിലും പുഞ്ചിരിച്ചു കൊണ്ടിരിക്കാൻ ശ്രമിക്കുക. മൂടികെട്ടിയ മുഖമായി നെഗറ്റീവ് അരന്തരീക്ഷം ഉണ്ടാക്കുന്നത് ബാക്കി ജീവനക്കാർക്ക് അല്ലെങ്കിൽ കസ്റ്റമേഴ്സിന് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. സർക്കാർ ഓഫീസുകളിൽ എല്ലാവരും വളരെ ഗൗരവത്തോടുകൂടി ഇരുന്നു ജോലി ചെയ്യുന്നത് പൊതുജനങ്ങൾക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. അതിനുപകരം പുഞ്ചിരിച്ചുകൊണ്ട് നല്ല രീതിയിൽ സംസാരിക്കുന്ന ഒരു ഉദ്യോഗസ്ഥൻ ഉണ്ടെങ്കിൽ വളരെ പോസിറ്റീവായി കാണുന്നവർക്കും,കസ്റ്റമേഴ്സിനും ഫീൽ ചെയ്യും.
  • ഒരിക്കലും നിങ്ങളുടെ ജോലിയിൽ പെന്റിങ് ഉണ്ടാവരുത്. സർക്കാർ ഓഫീസുകൾ ഏതാണെങ്കിലും മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് വേണ്ടി ഇല്ലെങ്കിൽ അവരെ സേവിക്കാൻ നിങ്ങൾ ഉത്തരവാദിത്തപ്പെട്ടവരാണ്. ഒരു കാര്യവും നാളത്തേക്ക് മാറ്റിവയ്ക്കാതെ അതാത് ദിവസങ്ങളിൽ നിങ്ങളുടെ ജോല പൂർത്തീകരിക്കാൻ ശ്രമിക്കുകയും, വരുന്ന പൊതുജനങ്ങളെ മികച്ച രീതിയിൽ സേവനങ്ങൾ നടത്താൻ നിങ്ങൾ തയ്യാറാകണം.

നിങ്ങൾ പൊതുജനങ്ങളുടെ ഉടമസ്ഥരല്ല അവരെ സേവിക്കേണ്ടവരാണ് പൊതുജനങ്ങളാണ് നിങ്ങളുടെ ഉടമസ്ഥൻ എന്നത് മനസ്സിലാക്കുക. അവരുടെ നിന്നും കിട്ടുന്ന കാശാണ് നിങ്ങളുടെ ശമ്പളം എന്ന ഓർമ്മയിൽ പ്രവർത്തിക്കുക.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.