Sections

പുതിയ 2025 ഷൈൻ 125 പുറത്തിറക്കി ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ

Friday, Feb 14, 2025
Reported By Admin
2025 Honda Shine 125 Launched with New Colors & Features!

  • പുതിയ ഇന്ത്യയുടെ ആക4ഷകമായ ഷൈ9 (നയേ ഇന്ത്യ കി അമേസിംഗ് ഷൈൻ)

ഗുരുഗ്രാം: യാത്രക്കാ4ക്ക് പുതിയ യാത്രാനുഭവം ലഭ്യമാക്കുന്നതിന് പുതിയ നിറവും നൂതന സവിശേഷതകളുമായി അപ്ഡേറ്റ് ചെയ്ത ഒബിഡി2ബി-കംപ്ലയന്റ് ഷൈൻ 125 പുറത്തിറക്കുമെന്ന് ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) പ്രഖ്യാപിച്ചു. 84,493 രൂപ (ഡൽഹി എക്സ്ഷോറൂം) വിലയിലാണ് 2025 ഹോണ്ട ഷൈൻ 125 പുറത്തിങ്ങുന്നത്.

ഒബിഡി2ബി-കംപ്ലയന്റ് ഷൈൻ 125- പുറത്തിറക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുട്സുമു ഒട്ടാനി പറഞ്ഞു. '2006 ൽ അരങ്ങേറ്റം കുറിച്ചതിനുശേഷം, ദശലക്ഷക്കണക്കിന് ഇന്ത്യൻ ഉപഭോക്താക്കളുടെ വിശ്വാസം നേടിയ ഷൈൻ അതിന്റെ വിഭാഗത്തിലെ ഏറ്റവും പ്രിയപ്പെട്ട മോട്ടോർസൈക്കിളായി തുടരുന്നു. വർഷങ്ങളായി, പ്രകടനം, സുഖം, വിശ്വാസ്യത എന്നിവയ്ക്കായി സ്ഥിരമായി പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കുകയാണ് വാഹനം. ഇന്നത്തെ റൈഡർമാരുടെ അഭിലാഷങ്ങൾ നിറവേറ്റിക്കൊണ്ട് അതിന്റെ പ്രായോഗികതയും ആകർഷണീയതയും വർദ്ധിപ്പിക്കുന്ന നവീകരിച്ചതും സവിശേഷതകളുള്ളതുമാണ് ഏറ്റവും പുതിയ ഷൈൻ 125.'

125 സിസി കമ്മ്യൂട്ടർ വിഭാഗത്തിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്ന മോട്ടോർസൈക്കിളായ ഷൈൻ 125 പുറത്തിറക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ യോഗേഷ് മാഥൂർ പറഞ്ഞു. ഏറ്റവും പുതിയ ഒബിഡി2ബി കംപ്ലയന്റ് എ9ജി9, പൂർണ്ണമായും ഡിജിറ്റലായ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഐഡ്ലിംഗ് സ്റ്റോപ്പ് സിസ്റ്റം, യുഎസ്ബി സി-ടൈപ്പ് ചാർജിംഗ് പോർട്ട് തുടങ്ങിയ നിരവധി പുതിയ സവിശേഷതകൾ അവതരിപ്പിച്ചിരിക്കുന്ന പുതിയ ഷൈൻ 125 ഇന്ത്യൻ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യവും പ്രായോഗികതയും നൽകുന്നു. പുതിയ ഇന്ത്യയുടെ ആക4ഷകമായ ഷൈൻ തിരഞ്ഞെടുക്കുന്നവരെ തീർച്ചയായും ആകർഷിക്കുമെന്നും വിപണിയിലെ പാരമ്പര്യം കൂടുതൽ ശക്തിപ്പെടുമെന്നും ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഷൈൻ 125: വൈബ്രന്റ് ഡിസൈനും ഹൈടെക് സവിശേഷതകളും

ഗംഭീരവും സ്റ്റൈലിഷുമായ ആകർഷണം നിലനിർത്തുന്നതാണ് ഷൈൻ 125-ന്റെ രൂപകൽപ്പന. ഇപ്പോൾ പുതുമയുള്ള രൂപത്തോടെ പുതിയ കളർ സ്കീം അവതരിപ്പിച്ചിരിക്കുന്നു. പേൾ ഇഗ്നിയസ് ബ്ലാക്ക്, ജെനി ഗ്രേ മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, റെബൽ റെഡ് മെറ്റാലിക്, ഡീസന്റ് ബ്ലൂ മെറ്റാലിക്, പേൾ സൈറൻ ബ്ലൂ എന്നീ ആറ് കളർ ഓപ്ഷനുകളിലാണ് ബൈക്ക് എത്തുന്നത്. കൂടാതെ, ഇപ്പോൾ അവതരിപ്പിരിക്കുന്ന 90 എംഎം വൈഡർ റിയർ ടയർ വിഷ്വൽ അപ്പീലും റോഡ് സ്ഥിരതയും വർദ്ധിപ്പിക്കുന്നു.

റിയൽടൈം മൈലേജ്, റേഞ്ച് (ശൂന്യതയിലേക്കുള്ള ദൂരം), സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഇക്കോ ഇൻഡിക്കേറ്റർ എന്നിവയുൾപ്പെടെ നിരവധി വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് പുതിയ ഷൈൻ 125-ലുള്ളത്. കൂടാതെ, യാത്രയ്ക്കിടെ റൈഡർമാർക്ക് അവരുടെ ഉപകരണങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കുന്ന യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടും ഇതിലുണ്ട്.

ഇപ്പോൾ ഒബിഡി2ബി കംപ്ലയന്റായിരിക്കുന്ന 123.94 സിസി, സിംഗിൾ സിലിണ്ടർ പിജിഎം-എഫ്ഐ എഞ്ചിനാണ് ഷൈൻ 125 ന്റെ ഹൃദയം. 7500 ആർപിഎമ്മിൽ 7.93 കിലോവാട്ട് പവറും 6000 ആർപിഎമ്മിൽ 11 എൻഎം പീക്ക് ടോർക്കും എ9ജി9 നൽകുന്നു. ഹോണ്ടയുടെ സുസ്ഥിരതാ ആശയവുമായി യോജിച്ച് ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്ന ഐഡ്ലിംഗ് സ്റ്റോപ്പ് സംവിധാനവും സജ്ജീകരിച്ചിരിക്കുന്നു.

പുതിയ ഷൈൻ 125: വിലയും ലഭ്യതയും

84, 493 രൂപ ഡൽഹി എക്സ്ഷോറൂം വിലയിലാണ് പുതിയ 2025 ഹോണ്ട ഷൈൻ 125-ന്റെ വില ആരംഭിക്കുന്നത്. ഡ്രം, ഡിസ്ക് എന്നീ രണ്ട് വകഭേദങ്ങളിൽ ഇന്ത്യയിലുടനീളമുള്ള എച്ച്എംഎസ്ഐ ഡീലർഷിപ്പുകളിൽ വാഹനം ലഭ്യമാണ്.

Honda Price List

കുറിപ്പ്: എല്ലാ സവിശേഷതകളും എല്ലാ വകഭേദങ്ങളുടെയും ഭാഗമായിരിക്കില്ല.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: corporate.communications@honda.hmsi.in.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.