Sections

വിലക്കയറ്റം വാഹന വിപണിയിലും

Monday, Dec 19, 2022
Reported By MANU KILIMANOOR

വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി ഹോണ്ട


പുതുവർഷത്തിൽ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ ജാപ്പനീസ് കാർ നിർമ്മാതാക്കളായ ഹോണ്ട. അസംസ്കൃത വസ്തുക്കളുടെ വില ഉയരുന്ന സാഹചര്യത്തിലാണ് കാറുകളുടെ വില വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നത്.റിപ്പോർട്ടുകൾ പ്രകാരം, 2023 ജനുവരി മുതൽ ഹോണ്ടയുടെ വാഹനങ്ങൾക്ക് 30,000 രൂപ വരെയാണ് വില വർദ്ധിപ്പിക്കുക. അതേസമയം, വിവിധ മോഡലുകൾക്കനുസരിച്ച് വിലയിൽ മാറ്റം ഉണ്ടായേക്കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

സാങ്കേതികവിദ്യ നവീകരണങ്ങൾ നടത്തുന്നതിനും കൂടി വേണ്ടിയാണ് വില വർദ്ധനവ് ഏർപ്പെടുത്തുന്നത്. വായു മലിനീകരണം ലക്ഷ്യമിട്ടുള്ള ഭാരത് സ്റ്റേജ് 6 മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം 2023 ഏപ്രിൽ പ്രാബല്യത്തിലാകും. ഈ സാഹചര്യത്തിലാണ് സാങ്കേതികവിദ്യ നവീകരണം നടത്തുന്നത്.ഹോണ്ടയ്ക്ക് പുറമേ, ഹ്യുണ്ടായി, ടാറ്റാ മോട്ടോഴ്സ്, മെഴ്സിഡസ് ബെൻസ്, കിയ, ഓഡി, റെനോ, എംജി മോട്ടോർ എന്നീ കമ്പനികളും പുതുവർഷത്തിൽ വില വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, രാജ്യത്തെ ഏറ്റവും അധികം കാറുകൾ വിറ്റഴിക്കുന്ന മാരുതിയും വില വർദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.