- Trending Now:
ഹീറോ മോട്ടോകോര്‍പ്പ്, ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോര്‍ കമ്പനി, ഒല ഇലക്ട്രിക് പോലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി നിരവധി മുഖ്യധാരാ കമ്പനികള്‍ ഇവി പ്രഖ്യാപിച്ചിരിക്കുന്ന സമയത്താണ് ഇന്ത്യയിലെ ഇവി വിപണിയില്‍ പ്രവേശിക്കാനുള്ള ഹോണ്ട ആക്ടിവയുടെ നീക്കങ്ങള്‍.2030-ഓടെ ഒരു ദശലക്ഷം ഇവികളുടെ വില്‍പ്പന കൈവരിക്കാനാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.കമ്പനി സാധ്യതാ പഠനം പൂര്‍ത്തിയാക്കി. അവര്‍ ആദ്യത്തെ ഇലക്ട്രിക് ഉല്‍പ്പന്നം വികസിച്ചുകൊണ്ടിരിക്കുന്നു. 2030 ഓടെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വിപണി ഏകദേശം 3 ദശലക്ഷം യൂണിറ്റിലെത്തിക്കാമെന്ന് ലക്ഷ്യത്തിലാണ് കമ്പനി. ഒന്നിലധികം മോഡലുകള്‍ കൊണ്ടുവരാനും ഈ വിഭാഗത്തില്‍ 30% വിഹിതം നേടാനുംകമ്പനി ആഗ്രഹിക്കുന്നു.
ഫിക്‌സഡ് ബാറ്ററി സൊല്യൂഷന്‍ കൂടാതെ, എച്ച്എംഎസ്‌ഐ ഒരു സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സൊല്യൂഷന്‍ കൂടി ഹോണ്ട തിരഞ്ഞെടുത്തേക്കാം. ലോ പവര്‍ മുതല്‍ ഉയര്‍ന്ന പവര്‍ വരെയുള്ള ഓപ്ഷനുകളുടെ ഒരു പോര്‍ട്ട്ഫോളിയോ ആയിരിക്കും ഇത് ഇന്ത്യയിലെ വെണ്ടര്‍മാരില്‍ നിന്ന് ഇലക്ട്രിക് ഇരുചക്രവാഹനത്തിനുള്ള പ്രധാന ഘടകങ്ങള്‍ സംഭരിച്ച് പ്രാദേശിക ഉള്ളടക്കം പരമാവധിയാക്കാന്‍ വിതരണ ശൃംഖല പങ്കാളികളുമായി HMSI പ്രവര്‍ത്തിക്കുന്നു. ലോഞ്ച് ചെയ്തതിന് ശേഷം വോളിയം വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്ത്യയില്‍ നിന്ന് ഹോണ്ട മോട്ടോര്‍ നെറ്റ്വര്‍ക്കിലെ വിപണികളിലേക്ക് വാഹനം കയറ്റുമതി ചെയ്യുന്നതും HMSI പരിഗണിക്കുന്നുണ്ട്.
ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സംരംഭക മേഖലയില്‍ പുതിയ ആശയം
... Read More
ഇലക്ട്രിക് ഇരുചക്ര വാഹനം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കും. 72,000-75,000 (എക്‌സ്-ഷോറൂം) ടാഗ് ചെയ്തിരിക്കുന്ന ഹോണ്ട ആക്ടിവയ്ക്ക് താഴെയാണ് വാഹനത്തിന്റെ സ്ഥാനം. 24 സാമ്പത്തിക വര്‍ഷത്തില്‍ വാഹനം നിരത്തിലിറങ്ങാന്‍ സാധ്യതയുണ്ടെന്നാണ് ഹോണ്ട അറിയിക്കുന്നത്.സ്‌കൂട്ടര്‍ വിഭാഗത്തിലെ മുന്‍നിരയിലുള്ള HMSI നിലവില്‍ മനേസര്‍ (ഹരിയാന), തപുകര (രാജസ്ഥാന്‍), നര്‍സാപുര (കര്‍ണാടക), വിത്തലാപൂര്‍ (ഗുജറാത്ത്) എന്നീ നാല് നിര്‍മ്മാണ പ്ലാന്റുകളില്‍ നിന്ന് അതിന്റെ മോഡല്‍ ശ്രേണി പുറത്തിറക്കുന്നു.ഹീറോ പോലുള്ള ഇരുചക്ര വാഹന വിഭാഗത്തില്‍ പുതിയ ഇവി ലൈനില്‍ പ്രവര്‍ത്തിക്കുന്നു. ഇരുചക്രവാഹന വിഭാഗത്തില്‍, ഹീറോ ഇലക്ട്രിക്, ഇലക്ട്രോതെര്‍ം തുടങ്ങിയ കമ്പനികള്‍ വര്‍ഷങ്ങളായി ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍ക്കുന്നു. ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള 13.5 ദശലക്ഷം ഇരുചക്രവാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവി വാഹന വില്‍പ്പന കഴിഞ്ഞ സാമ്പത്തിക വര്‍ഷം വില്‍പ്പന 231,378 യൂണിറ്റായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.