- Trending Now:
കൊച്ചി: ഈടും മികച്ച പ്രകടനവും ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി രൂപകൽപന ചെയ്ത ടി21 ടാബ് ലെറ്റിന് ആകർഷകമായ വില പ്രഖ്യാപിച്ച് എച്ച്എംഡി. 15,999 രൂപ വിലയുള്ള എച്ച്എംഡി ടി21 ടാബ്ലെറ്റ് ഇപ്പോൾ 14,499 എന്ന പ്രത്യേക ഓഫർ വിലയിൽ പരിമിത കാലത്തേക്ക് മാത്രമായി HMD.comൽ മാത്രമായി ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
നിരവധി ഫീച്ചറുകളോടെയാണ് ടി21 ടാബ്ലെറ്റ് വരുന്നത്. 10.36 ഇഞ്ച് ടുകെ ഡിസ്പ്ലേയിൽ നെറ്റ്ഫ്ലിക്സിന്റെ എച്ച്ഡി വിഡിയോകളും കുട്ടികളിൽ ജിജ്ഞാസയും സർഗാത്മകതയും വളർത്തുന്നതിനായി തയ്യാറാക്കിയ പ്രത്യേക ഉള്ളടക്കങ്ങളു കാണാം. മുന്നിലും പിന്നിലുമായി ഓട്ടോഫോക്കസും എൽഇഡി ഫ്ളാഷുമുള്ള 8 മെഗാപിക്സൽ ക്യാമറയാണുള്ളത്. ഒക്ടാ-കോർ യൂണിസോക് ടി612 പ്രോസസറാണ് ടി21ന്റെ കരുത്ത്. 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് (512 ജിബി വരെ ഉയർത്താം), 18വാട്ട് ഫാസ്റ്റ് ചാർജറോടുകൂടിയ 8200 എംഎഎച്ച് ഓൾഡേ ബാറ്ററി എന്നിവ തടസമില്ലാത്ത കാഴ്ച്ചാനുഭവം ഉറപ്പാക്കും. ആൻഡ്രോയിഡ് 13ലാണ് പ്രവർത്തനം, ആൻഡ്രോയിഡ് 14 അപ്ഗ്രേഡ് ഇതിനകം ലഭ്യമായിട്ടുണ്ട്. 4ജി വോയിസ് കോളിങ്, എസ്എംഎസ്, ഡ്യുവൽ സിം, വേഗതയേറിയ വൈ-ഫൈ കണക്റ്റിവിറ്റി എന്നിവയെയും എച്ച്എംഡി ടി21 പിന്തുണയ്ക്കുന്നു.
ഓസോ ഓഡിയോ പ്ലേബാക്ക്, ഫേസ് അൺലോക്ക്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ, ഗൂഗിൾ കിഡ്സ് സ്പേസ്, നെറ്റ്ഫ്ളിക്സ് എച്ച്ഡി സർട്ടിഫിക്കേഷൻ, ആക്ടീവ് പെൻ സ്പ്പോർട്ട്, ഗൂഗിൾ എന്റർപ്രൈസ് റെക്കമെൻഡേഷൻ എന്നിവയാണ് മറ്റു സവിശേഷതകൾ. നിലവിൽ എക്സ്ക്ലൂസീവായി ലഭ്യമായ എച്ച്എംഡി ഫ്യൂഷൻ 2025 ജൂലൈ 17 മുതൽ വാങ്ങുന്നവർക്ക് ഒരു പ്രത്യേക ഗെയിമിങ് ബണ്ടിൽ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.
വിജയകരമായ ബാർബി ഫോൺ പുറത്തിറക്കിയതിന് ശേഷം HMD.comലെ തങ്ങളുടെ രണ്ടാമത്തെ എക്സ്ക്ലൂസീവ് ഉൽപ്പന്നമാണ് ടി21 ടാബ്ലെറ്റെന്ന് എച്ച്എംഡി ഇന്ത്യ ആൻഡ് എപിഎസി വൈസ് പ്രസിഡന്റും സിഇഒയുമായ രവി കുൻവാർ പറഞ്ഞു. ഈ സംരംഭം തങ്ങളുടെ ഡയറക്ട്-ടു-കൺസ്യൂമർ യാത്രയെ ശക്തിപ്പെടുത്തുക മാത്രമല്ല ഏറ്റവും നൂതന ആശയങ്ങൾ എല്ലാവർക്കും എളുപ്പത്തിലും സൗകര്യപ്രദമായും ലഭ്യമാക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.