- Trending Now:
കൊച്ചി: ഉപഭോക്തൃ ഇലക്ട്രോണിക്സ്- ഹോം അപ്ലയൻസസ് മേഖലയിലെ ആഗോള മുൻനിര കമ്പനിയും ആർജിബി മിനി എൽഇഡി ടിവികളുടെ സൃഷ്ടാക്കളുമായ ഹൈസൻസ് ഇന്ത്യയിൽ അവരുടെ ഫ്ലാഗ്ഷിപ്പ് യുഎക്സ് യുഎൽഇഡി ആർജിബി മിനി എൽഇഡി ടിവി സിരീസുകൾ അവതരിപ്പിച്ചു. 100, 116 ഇഞ്ചുകളിൽ ഇവ ലഭ്യമാണ്. ഉയർന്ന വകഭേദമായ 116 ഇഞ്ച് മോഡലിന് 29,99,999 രൂപയാണ് വില. എ.ഐ. സഹായത്തോടെ മികച്ച ദൃശ്യാനുഭവം നൽകുന്ന തരത്തിലാണ് ഇതിന്റെ നിർമാണം.
ആർജിബി മിനി എൽഇഡി സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരമ്പരാഗത സിംഗിൾ കളർ എൽഇഡികൾക്കു പകരം റെഡ്, ഗ്രീൻ, ബ്ലൂ മിനി-എൽഇഡികൾ ആയിരക്കണക്കിന് ഡിമ്മിംഗ് സോണുകളിലായാണ് ഇതിൽ വിന്യസിച്ചിരിക്കുന്നത്. 95% ബിടി 2020 കളർ കവറേജും 8,000 നിറ്റ്സ് വരെ ബ്രൈറ്റ്നസും ഇതിലുണ്ട്. ചലച്ചിത്ര നിലവാരത്തിലുള്ള കൃത്യത, ഡിമ്മിംഗ്, 3*26 ബിറ്റ് കൺട്രോൾ, ലോ ബ്ലൂ ലൈറ്റ് ടെക്നോളജി തുടങ്ങിയവ ഉപഭോക്താക്കൾക്ക് കണ്ണിന് സൗഹൃദമായ ദൃശ്യാനുഭവം നൽകുന്നു.
കൃത്യവും കാര്യക്ഷമവുമായ ആർജിബി ബ്ലെൻഡിംഗിനായി ആർജിബി മിനി എൽഇഡി ചിപ്സെറ്റ്, കൂടുതൽ വ്യക്തതയ്ക്കായി ഹൈസൻസിന്റെ എച്ച് 7 പിക്ചർ ക്വാളിറ്റി ചിപ്സെറ്റ്, യുഎൽഇഡി കളർ റിഫൈൻമെന്റ് സംവിധാനം എന്നിവ പ്രധാന സാങ്കേതിക സവിശേഷതകളാണ്. ഹൈ വ്യൂ എഐ എഞ്ചിൻ എക്സ് ഉപയോഗിച്ച് ചിത്രം, ശബ്ദം, ഊർജ്ജ കാര്യക്ഷമത എന്നിവ ക്രമീകരിക്കുന്ന ഡിസ്പ്ലേയും സ്മാർട്ട് ഫീച്ചറുകളും ഇതിലുണ്ട്. ഡെവ്യാലെറ്റുമായി ചേർന്ന് 6.2.2 ചാനൽ സിനി സ്റ്റേജ് സൗണ്ട് സിസ്റ്റവും വികസിപ്പിച്ചിട്ടുണ്ട്. ടോപ്പ്-ഫയറിംഗ് സ്പീക്കറുകളും ഇൻ-ബിൽറ്റ് സബ്വൂഫറും ചലച്ചിത്ര നിലവാരത്തിലുള്ള ശബ്ദം നൽകുന്നു. വിസ സൗണ്ട് സെന്റ്, ഇഎആർസി പിന്തുണയും ഉൾപ്പെടുത്തിയിരിക്കുന്നു.
എച്ച്ഡിആർ 10 പ്ലസ്, ഡോൾബി വിഷൻ ഐക്യൂ, ഐമാക്സ് എൻഹാൻസ്ഡ്, എംഇഎംസി, പാന്റോൺ സർട്ടിഫിക്കേഷനും യുഎക്സിനുണ്ട്. വിഡ സ്മാർട്ട് ഒഎസ് 28 ഭാഷകൾ പിന്തുണയ്ക്കുകയും എട്ട് വർഷത്തെ അപ്ഡേറ്റും നൽകുന്നു. ഗെയിമിംഗ് പ്രേമികൾക്കായി 165 ഹെർട്സിന്റെ ഗെയിം മോഡ് അൾട്രാ, വിആർആർ, എഎംഡി ഫ്രീസിങ്ക് പ്രീമിയം പ്രോ, റിയൽ-ടൈം പെർഫോമൻസ് മാനേജ്മെന്റിനുള്ള ഡെഡിക്കേറ്റഡ് ഗെയിം ബാർ എന്നിവയുമുണ്ട്. സോളാർ-പവർഡ്, യുഎസ്ബി സി റീചാർജബിൾ റിമോട്ടാണ് ഇതിൽ വരുന്നത്.
₹9,99,999 മുതൽ ₹29,99,999 വരെയായിരിക്കും 100'' മുതൽ 116'' വരെ വലുപ്പമുള്ള യുഎക്സ് യുഎൽഇഡി ആർജിബി മിനി എൽഇഡി സിരീസുകളുടെ വില. ആമസോൺ, ഫ്ലിപ്കാർട്ട് ഉൾപ്പടെയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും തിരഞ്ഞെടുക്കപ്പെട്ട ഓഫ്ലൈൻ റീട്ടെയിൽ സ്റ്റോറുകളിലും ഇവ ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.