- Trending Now:
ഇക്കോ, റൈഡ്, സ്‌പോര്‍ട്‌സ് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളില്‍ വാഹനം ലഭ്യമാണ്
രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളിലൊന്നായ ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. പുതുതായി ഇറക്കിയ ഇലക്ട്രിക് സ്‌കൂട്ടറായ 'ഹീറോ Vida V1', 'Vida V1 പ്ലസ്', 'Vida V1 പ്രോ' എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭിക്കും. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. വേരിയന്റുകള്‍ക്കനുസരിച്ച്, 1.45 ലക്ഷം മുതല്‍ 1.59 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.
യാത്രയിലും ഇഷ്ടം പോലെ ബ്രൗസ് ചെയ്യാം; കൊച്ചി മെട്രോയില്‍ ഫ്രീ വൈഫൈ ... Read More
Vida V1 പ്ലസ്, Vida V1 Pro എന്നിവ ഒറ്റ ചാര്‍ജില്‍ യഥാക്രമം 165 കിലോമീറ്റര്‍, 143 കിലോമീറ്റര്‍ റേഞ്ച് അവകാശപ്പെടുന്നു. ഇക്കോ, റൈഡ്, സ്‌പോര്‍ട്‌സ് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളില്‍ വാഹനം ലഭ്യമാണ്. ആദ്യഘട്ടത്തില്‍, ന്യൂഡല്‍ഹി, ജയ്പൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ അവതരിപ്പിക്കും. Ola S1 Pro, Bajaj Chetak, TVS iQube എന്നിവയ്ക്കെതിരെ ഹീറോ Vida V1, വിപണിയില്‍ മത്സരിക്കും. ഇലക്ട്രിക് സ്‌കൂട്ടറിന്റെ ലോഞ്ച് കൂടാതെ, ഉപഭോക്താക്കള്‍ക്കായി Vida Charging നെറ്റ്വര്‍ക്കും ഹീറോ മോട്ടോകോര്‍പ്പ് പുറത്തിറക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.