Sections

ബോളിവുഡിലെ ബിഗ്ബിയുടെ ബിഗ് കലക്ഷന്‍സ് ഇതാ

Monday, Aug 29, 2022
Reported By admin
big b

പിതാവിനെ അഭിനന്ദിച്ച് മകന്‍ അഭിഷേക് ബച്ചന്‍ ജെറ്റിന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു


ബോളിവുഡ് സിനിമയിലെ ബിഗ്ബി ആണ് അമിതാ ബച്ചന്‍. വിലമതിക്കുന്ന ശേഖരങ്ങളുടെ ഉടമ കൂടിയാണ് അദ്ദേഹം. ജല്‍സ, പ്രതീക്ഷ, ജനക്, വത്സ എന്നിങ്ങനെ അഞ്ച് ആഡംബര ബംഗ്ലാവുകള്‍ അമിതാഭ് ബച്ചനുണ്ട്. മുംബൈയിലെ ജുഹുവില്‍ സ്ഥിതിചെയ്യുന്ന നടന്റെ ആദ്യത്തെ ബംഗ്ലാവായിരുന്നു പ്രതീക്ഷ. മാതാപിതാക്കളായ തേജിക്കും, ഹരിവംശ് റായ് ബച്ചനുമൊപ്പമാണ് അദ്ദേഹം അവിടെ താമസിച്ചിരുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, 112 കോടി രൂപ വിലമതിക്കുന്ന ജല്‍സയിലാണ് അമിതാഭ് ബച്ചന്‍ കുടുംബത്തോടൊപ്പം താമസിക്കുന്നത്. മെഗാസ്റ്റാറിന് 260 കോടി രൂപ വിലമതിക്കുന്ന ഒരു സ്വകാര്യ വിമാനവും ഉണ്ട്. അമിതാഭിന് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച അവസരത്തില്‍ പിതാവിനെ അഭിനന്ദിച്ച് മകന്‍ അഭിഷേക് ബച്ചന്‍ ജെറ്റിന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

ഇന്ത്യയില്‍ 4.04 കോടി രൂപ വില വരുന്ന ആഡംബര കാറായ ബെന്റ്‌ലി കോണ്‍ഡിനെന്റല്‍ ജിടിയും താരത്തിന് സ്വന്തമായുണ്ട്. ഇതുകൂടാതെ, റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി, റോല്‍സ് റോയിസ് ഫാന്റം, മെര്‍സീഡിയസ് ബെന്‍സ് 3450, പോര്‍ച്ചെ കെമാന്‍ എസ് തുടങ്ങിയ വാഹനങ്ങളും നടന്റെ പക്കലുണ്ട്. കൂടാതെ 67,790 രൂപ വിലയുള്ള മൗണ്ട് ബ്ലാങ്ക് പേനയും അമിതാഭ് ബച്ചന്റെ ശേഖരത്തിലുണ്ട്. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.