Sections

കോണ്ടം ഹബ്ബായി ഇവിടം; ഒരുമാസത്തിനിടെ കയറ്റി അയച്ചത് 100 മില്യൺ 

Saturday, Jan 14, 2023
Reported By admin
india

രണ്ടായിരത്തിലേറെ പേരാണ് കോണ്ടം നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്നത്


വ്യവസായ മേഖലയിൽ ഓട്ടോ ഹബ്ബ് എന്നാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദ് അറിയപ്പെട്ടിരുന്നത്. ബജാജ്, സ്കോഡ, എൻഡ്യുറൻസ് ടെക്നോളജീസ് അടക്കമുള്ള വാഹന വ്യവസായ കമ്പനികളുടെ ആസ്ഥാനമാണ് ഔറംഗബാദ്. എന്നാൽ അടുത്തിടെ കോണ്ടം കയറ്റുമതിയുടെ പേരിലാണ് ഔറംഗാബാദ് അറിയപ്പെടുന്നത്. ഒരുമാസത്തിനിടെ 36 രാജ്യങ്ങളിലേക്കായി 100 ദശലക്ഷം കോണ്ടമാണ് ഔറംഗാബാദിൽ നിന്ന് മാത്രം കയറ്റി അയച്ചിട്ടുള്ളതെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

രാജ്യത്ത് ഉൽപാദിപ്പിക്കുന്ന പത്ത് കോണ്ടം ഫാക്ടറികളിൽ ആറെണ്ണവും ആസ്ഥാനമാക്കിയിട്ടുള്ളത് ഔറംഗാബാദ്. കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് കോണ്ടം നിർമ്മാണത്തിന് ആവശ്യമായ റബ്ബർ ഔറംഗബാദിലേക്ക് എത്തിക്കുന്നത്. ഓരോ മാസവും 100 ദശലക്ഷം കോണ്ടം നിർമ്മിക്കുന്ന നിലയിലേക്കാണ് ഔറംഗബാദ് എത്തിയിട്ടുള്ളത്. യൂറോപ്പ്, ആഫ്രിക്ക, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്കാണ് ഔറംഗാബാദിൽ നിന്നും കോണ്ടം കയറ്റി അയക്കുന്നത്.

ചില ഏഷ്യൻ രാജ്യങ്ങളിലേക്കും ഇവിടെ നിന്ന് കോണ്ടം കയറ്റുമതിയുണ്ട്. ഓരോ വർഷവും 200 മുതൽ 300 കോടിയുടെ ബിസിനസാണ് ഈ മേഖലയിൽ നിന്നുള്ള വരുമാനമായി ഔറംഗാബാദിന് ലഭിക്കുന്നത്. രണ്ടായിരത്തിലേറെ പേരാണ് കോണ്ടം നിർമ്മാണ മേഖലയിൽ ഔറംഗബാദിൽ പ്രവർത്തിക്കുന്നത്.

കാമസൂത്ര മുതൽ നൈറ്റ റൈഡേഴ്സ് മുതലുള്ളവയ്ക്ക് പുറമേ 50 ഓളം ഫ്ലേവേർഡ് കോണ്ടവും ഇവിടെ നിർമ്മിക്കുന്നുണ്ട്. ദേശീയ കുടുംബാസൂത്രണ പദ്ധതിയായിരുന്ന 'ചെറിയ കുടുംബം സന്തുഷ്ട കുടുംബ'ത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം രൂപം നൽകിയത് 1950 കളിലായിരുന്നു. ഗർഭ നിരോധന ഉറകൾക്ക് അഥവാ കോണ്ടത്തിന് പ്രചാരമേറുന്നത് ഇതിന്റെ ഭാഗമായാണ്‌.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.