Sections

ഹെർബലൈഫ് ഇന്ത്യക്ക് സുസ്ഥിര വിതരണ ശൃംഖല അവാർഡ്

Tuesday, Sep 09, 2025
Reported By Admin
Herbalife India Wins Sustainable Supply Chain Award

കൊച്ചി: ഹെൽത്ത്വെൽനസ് മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ ഹെർബലൈഫ് ഇന്ത്യ, ബിഗ്ബോക്സ് ഇന്ത്യ 2025 സമ്മേളനത്തിൽ 'സുസ്ഥിര വിതരണ ശൃംഖല അവാർഡ്' കരസ്ഥമാക്കി. ഇകൊമേഴ്സ്, റീട്ടെയിൽ മേഖലകളിലെ നവീനമായ ആശയങ്ങളും പ്രവണതകളും ചർച്ച ചെയ്ത ഉച്ചകോടിയിൽ ഹെർബലൈഫ് ഇന്ത്യയുടെ പരിസ്ഥിതി സൗഹൃദമായ സപ്ലൈ ചെയിൻ നടപടികൾക്ക് അംഗീകാരം ലഭിച്ചു.

ഓരോ ഘട്ടത്തിലും സുസ്ഥിരത ഉറപ്പാക്കാൻ തങ്ങൾ നടത്തുന്ന ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണിതെന്നും ഉത്തരവാദിത്വമുള്ള ഉറവിടം മുതൽ വിതരണംവരെയുള്ള എല്ലാ ഘട്ടങ്ങളിലും തങ്ങൾ സുസ്ഥിര മാർഗങ്ങൾ പിന്തുടരുന്നുവെന്നും ഇത് ബിസിനസ് സമീപനത്തെയും ആരോഗ്യമുള്ള സുസ്ഥിരമായ ലോകം സൃഷ്ടിക്കാനുള്ള ദർശനത്തെയും ശക്തിപ്പെടുത്തുന്നുവെന്നും ഹെർബലൈഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ അജയ് ഖന്ന പറഞ്ഞു.

ഇന്ത്യൻ റീട്ടെയിൽ, ഇകൊമേഴ്സ് രംഗത്തെ ഭാവി വഴികളെക്കുറിച്ചും തന്ത്രങ്ങളെ കുറിച്ചും ക്വിക്ക് കൊമേഴ്സ്, എഐ അടിസ്ഥാനത്തിലുള്ള സേവനങ്ങൾ, ഡി2സി മോഡലുകൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ഉച്ചകോടിയിൽ ചർച്ചയായി. സുസ്ഥിര വളർച്ചക്കും പുതുമകൾക്കും വഴിയൊരുക്കുന്നതിൽ ഹെർബലൈഫ് ഇന്ത്യയുടെ മുന്നേറ്റം വീണ്ടും തെളിയിച്ചതായി അവാർഡ് വ്യക്തമാക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.