ദിവസവും ഒരു പിടി കശുവണ്ടി കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. കുട്ടികൾക്ക് ദിവസവും കശുവണ്ടി പൊടിച്ചോ അല്ലാതെയോ കൊടുക്കുന്നത് ബുദ്ധിവികാസത്തിന് വളരെ നല്ലതാണ്. ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയതിനാൽ കശുവണ്ടി ആരോഗ്യത്തിന് വളരെ നല്ലതാണ്. ആൻറി ഓക്സിഡൻറുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ , പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് കശുവണ്ടി.100 ഗ്രാം കശുവണ്ടിയിൽ 18.22 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കശുവണ്ടിയുടെ ഗുണങ്ങളെ കുറിച്ച് അറിയാം.
- കശുവണ്ടിയിൽ അപൂരിത കൊഴുപ്പുകളും മഗ്നീഷ്യം, പൊട്ടാസ്യം, എൽ-അർജിനൈൻ തുടങ്ങിയ ധാതുക്കളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ രക്തക്കുഴലുകളെ വികസിപ്പിച്ച് രക്തസമ്മർദ്ദം നിയന്ത്രിക്കാനൻ സഹായിക്കുന്നു.
- കശുവണ്ടിയിൽ ഉയർന്ന അളവിൽ ചെമ്പ് അടങ്ങിയിട്ടുണ്ട്. ചെമ്പ് നമ്മുടെ ശരീരത്തിലെ കൊളാജൻ, എലാസ്റ്റിൻ എന്നിവയുടെ അളവ് നിലനിർത്തുന്നു. കേടായ ടിഷ്യു (കോശങ്ങൾ) അല്ലെങ്കിൽ കൊളാജൻ മാറ്റിസ്ഥാപിക്കാൻ ഇത് സഹായിക്കുന്നു.
- കശുവണ്ടിയിലെ മഗ്നീഷ്യം, ചെമ്പ് എന്നിവ എല്ലുകൾക്ക് അത്യന്താപേക്ഷിതമായ ഘടകങ്ങളാണ്. കാരണം അവ എല്ലുകളെ കാൽസ്യം സ്വാംശീകരിക്കാൻ സഹായിക്കുന്നു. ചെമ്പ് വളരെയധികം കുറയുന്നത് അസ്ഥികളുടെ സാന്ദ്രത കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഓസ്റ്റിയോപൊറോസിസ് സാധ്യത വർദ്ധിപ്പിക്കും.
- വിറ്റാമിനുകൾ, കോപ്പർ, അയേൺ, സിങ്ക് തുടങ്ങിയവ അടങ്ങിയ കശുവണ്ടി രോഗപ്രതിരോധശേഷി കൂട്ടാൻ മികച്ചതാണ്.
- ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയ കശുവണ്ടി ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. കശുവണ്ടിയിൽ നല്ല കൊഴുപ്പിന്റെ അംശം കൂടുതലാണ്. കൂടാതെ ഫാറ്റി ആസിഡ് ഗണത്തിൽപ്പെട്ട ഒലീക് ആസിഡിന്റെ അളവും കൂടുതലാണ്. ഇത് ഹൃദ്രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു.
- പ്രമേഹ രോഗികൾക്കും കഴിക്കാവുന്ന നട്സാണ് കശുവണ്ടി. ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണമാണ് അണ്ടിപരിപ്പ്. ഇത് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
- കണ്ണുകളുടെ ആരോഗ്യത്തിനും കശുവണ്ടി കഴിക്കുന്നത് നല്ലതാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. ചർമ്മത്തിൻറെ ആരോഗ്യത്തിനും ഇവ നല്ലതാണ്.
- വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒരു നട്സ് ആണ് കശുവണ്ടി. ഫൈബർ ധാരാളം അടങ്ങിയ കശുവണ്ടി ദിവസവും ഒരു പിടി കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി ശരീര ഭാരത്തെ നിയന്ത്രിക്കാനും സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
- പോഷകസമൃദ്ധമായ ഭക്ഷ്യവസ്തുവാണെന്നതിലുപരി കശുവണ്ടിക്ക് മറ്റ് പല ഉപയോഗങ്ങളുമുണ്ട്. കശുവണ്ടിത്തോടിൽ നിന്നും എടുക്കുന്ന എണ്ണ വാർണിഷ്, പെയിന്റ് എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കാറുണ്ട്. പറങ്കിപ്പഴം വാറ്റി ഫെനി എന്ന മദ്യം ഉണ്ടാക്കുന്നു. അതുപോലെ പറങ്കിപ്പഴം നീര് ഉപയോഗിച്ച് ശീതളപാനീയമായും ഉപയോഗിക്കാറുണ്ട്.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.

ചുരക്ക കഴിക്കുമ്പോൾ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.