- Trending Now:
ടെൻഷനടിച്ചു നിൽകാതെ നേരേ ഹോം ബ്രാഞ്ചുമായി ബന്ധപ്പെട്ടാൽ മതി
ഓൺലൈൻ വഴി അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കുമ്പോൾ അക്കൗണ്ട് നമ്പർ തെറ്റിപ്പോയാലോ..എന്തുചെയ്യും? ഇത്തരം സന്ദർഭങ്ങളിൽ ടെൻഷനടിച്ചു നിൽകാതെ നേരേ ഹോം ബ്രാഞ്ചുമായി ബന്ധപ്പെട്ടാൽ മതി. കൂടാതെ ഉപഭോക്താവിന് പരാതിയും നൽകാം.
ഉപഭോക്താവ് തെറ്റായി പണമയച്ചാൽ, ഹോം ബ്രാഞ്ച് മറ്റ് ബാങ്കുമായി സഹകരിച്ച് യാതൊരു പിഴയും കൂടാതെ തുടർ നടപടികൾ ആരംഭിക്കും
നിങ്ങൾ പണം കൈമാറിയ തെറ്റായ അക്കൗണ്ടിന്റെ വിശദാംശങ്ങൾ ശ്രദ്ധാപൂർവ്വം രേഖപ്പെടുത്തുക.
ഗുണഭോക്താവിന്റെ അക്കൗണ്ട് വിശദാംശങ്ങളോടൊപ്പം ബാങ്കിൽ അപേക്ഷ നൽകേണ്ടിവരും.
അക്കൗണ്ട് അതേ ബാങ്കിലാണെങ്കിൽ, റിവേഴ്‌സൽ ഇടപാട് ആരംഭിക്കുന്നതിന് ഗുണഭോക്താവിൽ നിന്ന് ബാങ്ക് അനുമതി തേടും
ഇന്ത്യയിൽ ഒടിടി സേവനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ വരുമോ?... Read More
അക്കൗണ്ട് മറ്റേതെങ്കിലും ബാങ്കിന്റേതാണെങ്കിൽ, ഗുണഭോക്തൃ അക്കൗണ്ട് കൈവശമുള്ള ശാഖയെ സമീപിച്ച് ഇടപാട് തിരിച്ചെടുക്കാൻ ബാങ്ക് സഹായിക്കും
തുക തിരികെ ലഭിക്കുമോ ഇല്ലയോ എന്നത് പൂർണമായും സ്വീകർത്താവിനെ ആശ്രയിച്ചിരിക്കുമെന്ന് ചില ബാങ്കുകളുടെ നിബന്ധനകളിൽ പറയുന്നുണ്ട്.
മുന്നോട്ടുള്ള വിവരങ്ങൾ അറിയാൻ കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെടാം.
ഇനി ബ്രാഞ്ച് തലത്തിൽ പ്രശ്നത്തിന് പരിഹാരം ലഭിച്ചില്ലെങ്കിൽ ചെയ്താൽ ഉപഭോക്താവിന് ബാങ്കിന്റെ ഔദ്യോഗിക പരാതി പരിഹാരസെല്ലിൽ പരാതി ഉന്നയിക്കാം.
എസ്ബിഐയുടെ കാര്യത്തിലാണെങ്കിൽ ആദ്യം ഉപഭോക്താവ് crcf.sbi.co.in/ccf എന്ന വെബ്സൈറ്റിലേക്ക് പോവുക. തുടർന്ന നിങ്ങളുടെ പരാതി റജിസ്റ്റർ ചെയ്യുക. Personal Segment/Individual Customer / General Banking // Branch Related category // No response to queries ഇവയിലേത് വിഭാഗത്തിലാണ് പരാതി നൽകേണ്ടതെന്ന് പ്രത്യേകം ശ്രദ്ധിക്കുക.
കെഎസ്ആർടിസിയിൽ ഓണത്തിന് ടിക്കറ്റ് നിരക്ക് കൂടും... Read More
പണം അയക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം
ഓൺലൈൻ പണമിടപാടിന് മുമ്പ് അക്കൗണ്ട് നമ്പർ പരിശോധിക്കണം. ഓൺലൈൻ വഴി പണമയക്കുമ്പോൾ ഇത്തരം അശ്രദ്ധകൾ പറ്റാം. അതിനാൽ രണ്ടോ മുന്നോ തവണ അകൗണ്ട് നമ്പർ പരിശോധിക്കുക.
ഉപഭോക്താവിൽ നിന്നുണ്ടാകുന്ന തെറ്റായ ഇടപാടുകൾക്ക് ബാങ്ക് ഉത്തരവാദിയായിരിക്കില്ല.
പണം അയച്ചു കഴിഞ്ഞാൽ ഇടപാട് വിവരങ്ങൾ സ്‌ക്രീൻ ഷോട്ട് എടുത്തു വയ്ക്കുന്നത് നല്ലതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.