- Trending Now:
'ഒരു വർഷം ഒരു സംരംഭം' പദ്ധതിയിൽ തിളങ്ങി ഗുരുവായൂർ നഗരസഭ. പദ്ധതി വിജയകരമായി പൂർത്തീകരിച്ച് സംസ്ഥാന തലത്തിൽ ഗുരുവായൂർ നഗരസഭ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംരംഭക വർഷത്തിൽ 220 സംരംഭങ്ങൾ ആരംഭിച്ചതിലൂടെ 42.74 കോടി രൂപയുടെ നിക്ഷേപവും 540 പേർക്ക് തൊഴിലും സാധ്യമായി.
100 യൂണിറ്റ് ആയിരുന്നു ഗുരുവായൂർ നഗരസഭയ്ക്ക് പദ്ധതി പ്രകാരം അനുവദിച്ചിരുന്ന ലക്ഷ്യം. എന്നാൽ സാമ്പത്തിക വർഷത്തിൽ ഗുരുവായൂർ നഗരസഭ 220 യൂണിറ്റുകൾ ആരംഭിച്ചു ഒന്നാമതെത്തി. അഗ്രോ ഫുഡ് മേഖലയിൽ 59 യൂണിറ്റും ഗാർമെന്റ് ടെക്സ്റ്റൈൽ മേഖലയിൽ 24 യൂണിറ്റും കച്ചവട മേഖലയിൽ 61 യൂണിറ്റും ശേഷിക്കുന്നവ സേവന വിഭാഗത്തിലുമാണ് നടപ്പാക്കിയത്.
മികച്ച സംരംഭങ്ങളെ നൂറ് കോടി വിറ്റുവരവുള്ള കമ്പനിയാക്കി മാറ്റും... Read More
വ്യവസായ സൗഹൃദ നഗരസഭ എന്ന പ്രഖ്യാപിത കാഴ്ചപ്പാടിനോട് നൂറ് ശതമാനം നീതിപുലർത്തിയാണ് പദ്ധതി നടപ്പാക്കിയതെന്നും അതിൽ അതിയായ സന്തോഷമുണ്ടെന്നും നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.