Sections

ഗ്രോ കോഫിഡൻഷ്യൽ ഐപിഒ രേഖകൾ സെബിയിൽ സമർപ്പിച്ചു

Wednesday, May 28, 2025
Reported By Admin
Groww Files for IPO with SEBI, Aiming to Raise Up to $1 Billion

കൊച്ചി: സജീവ നിക്ഷേപകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ ഗ്രോ പ്രാഥമിക ഓഹരി വിൽപനയ്ക്കായുള്ള (ഐപിഒ) രേഖകൾ പരസ്യമാക്കാത്ത രീതിയിൽ സെബിയ്ക്ക് സമർപ്പിച്ചു.

700 മില്യ ഡോളർ മുതൽ 1 ബില്യ ഡോളർ വരെ വരുന്നതാവും ഐപിഒ എന്നാണ് ഇതുമായി ബന്ധപ്പെട്ട സ്രോതസുകൾ സൂചിപ്പിക്കുന്നത്. പുതിയ ഇക്വിറ്റി ഓഹരികളും ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാങ്കേതികവിദ്യാ വികസനത്തിനും ബിസിനസ് വിപുലീകരണത്തിനുമായാവും ഐപിഒ വഴി സമാഹരിക്കുന്ന തുക വിനിയോഗിക്കുക എന്നും കരുതപ്പെടുന്നു.

2016-ൽ പ്രവർത്തനമാരംഭിച്ച ഗ്രോ 2025 സാമ്പത്തിക വർഷത്തോടെ ഇന്ത്യയിലെ അതിവേഗം വളരുന്ന റീട്ടെയിൽ ബ്രോക്കിങ് സംവിധാനമായി മാറുകയായിരുന്നു. 2025 മാർച്ചിലെ കണക്കുകൾ പ്രകാരം 26 ശതമാനത്തിലേറെ വിപണി വിഹിതമാണ് ഗ്രോ നേടിയിട്ടുള്ളത്. 2024 മാർച്ചിൽ 95 ലക്ഷം സജീവ ഉപഭോക്താക്കളുണ്ടായിരുന്നത് 2025 മാർച്ചിൽ 1.29 കോടിയായി ഉയർന്നിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.