Sections

സംസ്ഥാനത്ത് കേരള നെൽവയൽ - തണ്ണീർത്തട സംരക്ഷണ നിയമമനുസരിച്ച് സ്വഭാവ വ്യതിയാനം വരുത്തിയ ഭൂമിയുടെ പുതുക്കിയ ന്യായവില വിജ്ഞാപനം ചെയ്യുന്നതു സംബന്ധിച്ച് സർക്കാർ സർക്കുലർ

Thursday, Jun 08, 2023
Reported By Admin
Government Orders

കേരള നെൽവയൽ - തണ്ണീർത്തട സംരക്ഷണ നിയമമനുസരിച്ചുള്ള നടപടികൾ പൂർത്തീകരിച്ച് തരംമാറ്റുന്നതോടെ ഭൂമിയുടെ ക്രയവിക്രയ മൂല്യം വർദ്ധിക്കുമെങ്കിലും പ്രസ്തുത ഭൂമിയുടെ ന്യായവില പുതുക്കി നിശ്ചയിക്കപ്പെടാതെ വരുന്നതിനാൽ സർക്കാരിന് സ്റ്റാമ്പ് ഡ്യൂട്ടിയിനത്തിലും രജിസ്ട്രേഷൻ ഫീസിനത്തിലും വരുമാനനഷ്ടമുണ്ടാക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് നം REV - P1/152/2020 - REV എന്ന നമ്പറിൽ 05 -06 -23 ന് ഈ സർക്കുലർ പുറത്തിറക്കിയിട്ടുള്ളത്.

മേൽപറഞ്ഞ പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനം അനുവദിച്ചിട്ടുള്ളതും ഭാവിയിൽ അനുവദിക്കപ്പെടുന്നതുമായ കേസുകളിൽ ഭൂമിയുടെ ന്യായവില പുതുക്കി നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് എല്ലാ റവന്യു ഡിവിഷണൽ ഓഫീസർമാർക്കും സർക്കുലറിൽ നിർദ്ദേശംനൽകുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.