Sections

രാജ്യത്ത് യുപിഐ ഓട്ടോപേ അവതരിപ്പിച്ച് ഗൂഗിള്‍

Saturday, Nov 19, 2022
Reported By admin
upi

ബാങ്കിനെ പിന്തുണയ്ക്കുന്ന യുപിഐ ആപ്ലിക്കേഷനില്‍ പര്‍ച്ചേസിന് അപ്രൂവല്‍ നല്‍കുക

 

ഗൂഗിള്‍ രാജ്യത്ത് യുപിഐ ഓട്ടോപേ ഓപ്ഷന്‍ അവതരിപ്പിക്കുന്നു. ഏതെങ്കിലും യുപിഐ ആപ്പ് ഉപയോഗിച്ച് ആവര്‍ത്തിച്ചുള്ള പേയ്മെന്റുകള്‍ നടത്താന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിന് പുതിയ ഓപ്ഷന്‍ സഹായിക്കും. സബ്സ്‌ക്രിപ്ഷന്‍ അധിഷ്ഠിത ഇടപാടുകള്‍ക്കുള്ള പേയ്മെന്റ് രീതിയായി യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (UPI) ഓട്ടോപേ അവതരിപ്പിക്കുകയാണെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചു. സബ്സ്‌ക്രിപ്ഷനുകള്‍ സജ്ജീകരിക്കുന്നതിന് യുപിഐ ഓട്ടോപേ ഫീച്ചര്‍ സഹായിക്കുന്നു. 

ഇന്ത്യയിലെ ഓട്ടോമാറ്റിക് പേയ്മെന്റുകളെ നിയന്ത്രിക്കുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണങ്ങള്‍ മാറിയതിന് ശേഷമാണ് ഗൂഗിള്‍ UPI Autopay കൊണ്ടുവരുന്നത്. ഉപയോക്താക്കള്‍ Google Play-യില്‍ പര്‍ച്ചേസിനായി ഒരു സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ തിരഞ്ഞെടുത്തതിന് ശേഷം ഷോപ്പിം?ഗ് കാര്‍ട്ടിലെ പേയ്മെന്റ് രീതിയില്‍ ടാപ്പ് ചെയ്യേണ്ടതുണ്ട്. അവിടെ 'യുപിഐ ഉപയോഗിച്ച് പണമടയ്ക്കുക'' തിരഞ്ഞെടുക്കുക. തുടര്‍ന്ന് ഉപയോക്താക്കളുടെ ബാങ്കിനെ പിന്തുണയ്ക്കുന്ന യുപിഐ ആപ്ലിക്കേഷനില്‍ പര്‍ച്ചേസിന് അപ്രൂവല്‍ നല്‍കുക.

നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) 2020 ജൂലൈയില്‍ യുപിഐ ഓട്ടോപേ അവതരിപ്പിച്ചു. EMI പേയ്മെന്റുകള്‍, മൊബൈല്‍ ബില്ലുകള്‍, ഇലക്ട്രിസിറ്റി ബില്ലുകള്‍ തുടങ്ങിയ ആവര്‍ത്തിച്ചുള്ള പേയ്മെന്റുകള്‍ക്കായി ഏതെങ്കിലും യുപിഐ ആപ്പുകള്‍ ഉപയോഗിച്ച് ഇ-മാന്‍ഡേറ്റ് പ്രവര്‍ത്തനക്ഷമമാക്കാന്‍ ഈ ഫീച്ചര്‍ ഉപഭോക്താക്കളെ അനുവദിക്കുന്നു. 

പ്ലാറ്റ്ഫോമില്‍ യുപിഐ ഓട്ടോപേ അവതരിപ്പിക്കുന്നതിലൂടെ, സബ്സ്‌ക്രിപ്ഷന്‍ അടിസ്ഥാനമാക്കിയുള്ള വാങ്ങലുകളിലേക്ക് യുപിഐയുടെ സൗകര്യം വ്യാപിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. പ്രാദേശിക ഡെവലപ്പര്‍മാരെ ഗൂഗിള്‍പ്ലേയില്‍ അവരുടെ സബ്സ്‌ക്രിപ്ഷന്‍ അധിഷ്ഠിത ബിസിനസുകള്‍ വളര്‍ത്താന്‍ ഇത് സ?ഹായിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.