- Trending Now:
കൊച്ചി: കൊതുകു പരത്തുന്ന രോഗങ്ങൾ വർഷം മുഴുവൻ ഉണ്ടാകാമെന്ന് ഭൂരിഭാഗം ഇന്ത്യക്കാരും ആശങ്കപ്പെടുന്നു. കൊതുകു പരത്തുന്ന മലേറിയ, ഡെങ്കു തുടങ്ങിയവ മഴക്കാലത്ത് മാത്രമല്ല വർഷത്തിൽ എപ്പോൾ വെണമെങ്കിലും ഉണ്ടാകാമെന്നും 81 ശതമാനം ഇന്ത്യക്കാരും വിശ്വസിക്കുന്നു. ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്റ്റ്സിൽ നിന്നുള്ള ഇന്ത്യയിലെ പ്രമുഖ ഹൗസ്ഹോൾഡ് ഇൻസെക്ടിസൈഡ് ബ്രാൻഡായ ഗുഡ്നൈറ്റ് 'ഒരു കൊതുക്, എണ്ണമറ്റ ഭീഷണി' എന്ന പേരിൽ ഇന്ത്യയൊട്ടാകെ നടത്തിയ സർവേയിൽ വെളിപ്പെട്ടതാണ് കൗതുകരമായ ഈ കണ്ടെത്തലുകൾ. മാർക്കറ്റ് റീസർച്ച് സ്ഥാപനമായ യൂഗവ് ആണ് സർവെ നടത്തിയത്.
വായു ജന്യ രോഗ നിയന്ത്രണ ദേശീയ കേന്ദ്രത്തിൻറെ (എൻസിവിബിഡിസി) റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിൽ 94000 ഡെങ്കു കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആഗസ്റ്റ് 20ന് ആഗോള കൊതുകു ദിനം വരുമ്പോൾ ഇത് ഒരു ഓർമ്മപ്പെടുത്തലാണ്. കൊതുകിൽ നിന്നും വർഷം മുഴുവൻ സംരക്ഷണം അനിവാര്യമാണെന്ന ഗുഡ്നൈറ്റിൻറെ കണ്ടെത്തൽ ജാഗ്രതയോടെയുള്ള നടപടികൾക്ക് മുന്നറിയിപ്പാണ്.
സ്ത്രീകളും പുരുഷന്മാരുമായി 1011 പേരാണ് ഗുഡ്നൈറ്റിൻറെ സർവേയിൽ പങ്കെടുത്തത്. പ്രതികരിച്ച 83 ശതമാനം പുരുഷന്മാരും 79 ശതമാനം സ്ത്രീകളും ആശങ്ക പങ്കുവച്ചു. കൂടാതെ കൊതുകു പരത്തുന്ന രോഗങ്ങൾ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഇന്ത്യയിൽ കൂടുതലാണെന്ന് മറ്റ് സർവെകളും പറയുന്നുണ്ട്.
ഭൂമിശാസ്ത്രപരമായുള്ള ക്ലസ്റ്ററുകളിലും കൊതുകു ജന്യ രോഗങ്ങളെകുറിച്ച് ഇതേ ആശങ്കകൾ തന്നെ പങ്കു വയ്ക്കുന്നുണ്ട്. ബീഹാർ, ഒഡീഷ, പശ്ചിമ ബംഗാൾ, ആസാം തുടങ്ങിയ കിഴക്കൻ മേഖലകളിലെ സംസ്ഥാനങ്ങളിലെ 86 ശതമാനം പേരും വർഷത്തിൽ എപ്പോൾ വേണമെങ്കിലും മലേറിയ, ഡെങ്കു എന്നിവ പിടിപെടുമെന്ന് വിശ്വസിക്കുന്നു. പശ്ചിമ മേഖകളിലെ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നിവിടങ്ങളിലെ 81 ശതമാനവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഡൽഹി, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവയും ദക്ഷിണേന്ത്യയിലെ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, കേരളം, തെലങ്കാന എന്നിവിടങ്ങളും 80 ശതമാനവും ആശങ്ക രേഖപ്പെടുത്തി. മലേറിയ, ഡെങ്കു എന്നിവയ്ക്കെതിരെ വർഷം മുഴുവൻ ജാഗ്രത പാലിക്കണമെന്നാണ് ഈ കണക്കുകളെല്ലാം ചൂണ്ടിക്കാട്ടുന്നത്.
സർവെയിൽ പ്രതികരിച്ചവരിൽ മൂന്നിലൊന്നു പേരും തങ്ങൾക്കോ തങ്ങളുടെ കുടുംബത്തിലാർക്കെങ്കിലുമോ മലേറിയയും ഡെങ്കുവും വന്നിട്ടുളളതായി പ്രതികരിച്ചുവെന്നും 40 ദശലക്ഷം ഇന്ത്യക്കാർക്ക് ഈ രോഗങ്ങൾ ഭീഷണിയാകുന്നതെങ്ങനെയെന്ന് ഇത് വെളിപ്പെടുത്തുന്നു, ആശങ്കവർധിപ്പിക്കുകയും ചെയ്യുന്നുവെന്നും കുടുംബങ്ങളെ കുറഞ്ഞനിരക്കിലുള്ള പരിഹാരങ്ങളിലൂടെ ശാക്തീകരിക്കുന്നതിൽ ഗുഡ്നൈറ്റ് പ്രതിജ്ഞാബദ്ധമാണെന്നും സുരക്ഷിതവും ആരോഗ്യകരവുമായ ഇന്ത്യയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാമെന്നും ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്റ്റ്സ് സിമിറ്റഡ്, ഹോംകെയർ വിഭാഗം മേധാവി ശേഖർ സൗരഭ് പറഞ്ഞു.
കൊതുകു പകർത്തുന്ന രോഗങ്ങളായ മലേറിയ, ഡെങ്കു എന്നിവയുടെ വർധനയിൽ ആശങ്കയുണ്ടെന്നും ഈ രോഗങ്ങൾ വ്യക്തികൾക്ക് ഭീഷണിയാകുന്നുവെന്നു മാത്രമല്ല സമൂഹത്തിനും ആരോഗ്യ സംവിധാനത്തിനും വരെ ബാധ്യതയാകുന്നുവെന്നും പരമ്പരാഗത രീതിയിലുള്ള കാലാവസ്ഥ അനുസരിച്ചുള്ള സംരക്ഷണം ഇനി മതിയാവില്ലെന്നും വർഷം മുഴുവൻ സുരക്ഷിതരായിരിക്കുവാൻ ജാഗ്രത വേണമെന്നും ഗുഡ്നൈറ്റ് കണ്ടെത്തലുകളെ കുറിച്ച് മുലുന്ദിലെ ഫോർട്ടിസ് ഹോസ്പിറ്റൽ പകർച്ച വ്യാധി സ്പെഷ്യലിസ്റ്റ് ഡോ. കീർത്തി സബ്നിസ് പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.