Sections

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും താഴ്ന്നു

Saturday, Feb 19, 2022
Reported By Admin
gold

പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും തുടരുകയായിരുന്നു

 

സംസ്ഥാനത്ത് ഏതാനും ദിവസമായി സ്വര്‍ണ വിലയിലുള്ള ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ 400 രൂപ കൂടിയ വില ഇന്ന് 240 രൂപ ഇടിഞ്ഞു. 36,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാം വില 30 രൂപ കുറഞ്ഞ് 4600 രൂപയായി.

ഈ മാസം 12ന് കുതിച്ചുകയറിയ സ്വര്‍ണ വില സമീപ ദിവസങ്ങളിലെ ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. 16ന് വില തിരിച്ചിറങ്ങി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും തുടരുകയായിരുന്നു.

യുക്രൈന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ആഗോള മൂലധന വിപണിയിലുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത് എ്ന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.