Sections

സ്വർണവിലയിൽ വീണ്ടും കുതിപ്പ്; ഇന്ന് 160 രൂപ വർധിച്ചു

Monday, May 06, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 160 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 52,840 രൂപയായി വർധിച്ചു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 20 രൂപയുടെ വർധനയുണ്ടായി. 6,605 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില.

എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 176 രൂപയുടെ വർധന ഇന്നുണ്ടായി. 57,640 രൂപയാണ് എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 22 രൂപയുടെ വർധനയിലൂടെ 7,205 രൂപയായി വർധിച്ചു.

എട്ട് ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് വർധിച്ച് 128 രൂപ. ഇതോടെ എട്ട് ഗ്രാം 18 കാരറ്റ് സ്വർണത്തിന് 43,232 രൂപയായി വർധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് 16 രൂപയുടെ വർധനയിലൂടെ 5,404 രൂപയായി വർധിച്ചു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.