Sections

സ്വർണവിലയിൽ ഇന്ന് വീണ്ടും വർധന; വീണ്ടും 53,000 ന് മുകളിൽ

Tuesday, May 07, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവിലയിൽ വർധന രേഖപ്പെടുത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 240 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില വീണ്ടും അമ്പത്തിമൂവായിരം കടന്നു. 53,080 രൂപയാണ് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില ഇന്ന് 30 രൂപയുടെ വർധനയിലൂടെ 6,635 രൂപയായി വർധിച്ചു.

എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്ന് വർധിച്ചത് 264 രൂപയാണ്. ഇതോടെ എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 57,904 രൂപയായി വർധിച്ചു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 33 രൂപ വർധിച്ച് 7,238 രൂപയിലേക്ക് എത്തി.

എട്ട് ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് വർധിച്ചത് 200 രൂപ. എട്ട് ഗ്രാം 18 കാരറ്റ് സ്വർണത്തിന് വില ഇതോടെ 43,432 രൂപയായി ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് വില 25 രൂപ വർധിച്ച് 5,429 രൂപയിലേക്ക് ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.