Sections

Gold Rate; Gold Price Today in Kerala: സ്വർണവിലയിൽ നേരിയ വർധന; 120 രൂപ കൂടി

Friday, Mar 27, 2026
Reported By Admin
Gold Price Rises Slightly to ₹1,06,120 in Kerala

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധന സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,06,120 രൂപയിലേക്ക് ഉയർന്നു. ഇന്നലെ രാവിലെ 480 രൂപയും ഉച്ചയ്ക്ക് ശേഷം 1,720 രൂപയും ഇടിഞ്ഞ സ്ഥാനത്താണ് ഇന്ന് നേരിയ വർധന ഉണ്ടായിരിക്കുന്നത്.

നേരത്തെ, മാർച്ച് ഒന്നിന് 1,26,920 രൂപ എന്ന ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കിൽ വിൽപ്പന നടന്ന സ്വർണത്തിന് പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി വില ഇടിഞ്ഞതിന്റെ ഫലമായി മാർച്ച് 23ന് 99,480 രൂപ എന്ന ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് താഴ്ന്നിരുന്നു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ വീണ്ടും വില ഉയരുകയും മാർച്ച് 25ന് 1,08,200 രൂപയിലേക്ക് വില ഉയരുകയും ചെയ്തിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 15 രൂപ ഉയർന് 13,265 രൂപയിലേക്ക് എത്തി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.