Sections

Gold Rate; Gold Price Today in Kerala: വീണ്ടും കുതിപ്പ് തുടർന്ന് സ്വർണം; ഇന്ന് 1,840 രൂപ കൂടി

Saturday, Mar 28, 2026
Reported By Admin
Gold Price Surge in Kerala: ₹1,840 Jump Today

സംസ്ഥാനത്ത് സ്വർണവിലയിലെ കുതിപ്പ് വീണ്ടും തുടരുന്നു. ഒരു പവൻ സ്വർണത്തിന് 1,840 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,08,600 രൂപയിലേക്ക് ഉയർന്നു. ഇന്നലെ രണ്ട് തവണ സ്വർണത്തിന് വില ഉയർന്നിരുന്നു. രാവിലെ 120 രൂപ വർധിച്ച സ്വർണത്തിന് ഉച്ചയ്ക്ക് ശേഷം 640 രൂപ കൂടി വർധിക്കുകയായിരുന്നു.

മാർച്ച് 23ന് 99,480 രൂപ എന്ന ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും താഴ്ന്ന നിരക്കിൽ വിൽപ്പന നടന്ന സ്വർണത്തിന് പിന്നീട് തുടർച്ചയായി വില ഉയരുകയായിരുന്നു. ഇതിനിടെ മാർച്ച് 26ന് രണ്ട് തവണയായി 2,200 രൂപ കുറഞ്ഞുവെങ്കിലും ഇന്നലെയും ഇന്നുമായി വീണ്ടും വില ഉയരുകയായിരുന്നു.

അതിന് മുൻപ് മാർച്ച് ഒന്നിന് 1,26,920 രൂപ എന്ന ഈ മാസത്തിലെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കിൽ വിൽപ്പന നടന്ന സ്വർണത്തിന് പിന്നീട് തുടർച്ചയായി വില ഇടിഞ്ഞതിനെത്തുടർന്നാണ് മാർച്ച് 23ന് 99,480 രൂപയിലേക്ക് വില താഴ്ന്നത്. മാർച്ച് 23ലെ നിരക്കിൽ നിന്നും ഇന്നത്തെ നിരക്കിലേക്ക് എത്തുമ്പോൾ 9,120 രൂപയുടെ വർധന ഒരു പവൻ സ്വർണത്തിന് സംഭവിച്ചിട്ടുണ്ട്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 230 രൂപ ഉയർന്ന് 13,575 രൂപയിലേക്ക് എത്തി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.