Sections

Gold Rate; Gold Price Today in Kerala: ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; വില മാറ്റമില്ലാതെ തുടരുന്നത് ഇന്നലെ രണ്ട് തവണ വർധിച്ചതിന് ശേഷം

Tuesday, Mar 31, 2026
Reported By Admin
Gold Price in Kerala Stable at ₹1,09,480 per Sovereign

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണം ഇന്നലെ വൈകുന്നേരം വിൽപ്പന 1,09,480 രൂപയിൽ തുടരുന്നു. ഇന്നലെ രാവിലെ 600 രൂപ ഇടിഞ്ഞ സ്വർണത്തിന് ഉച്ചയ്ക്ക് 720 രൂപ വർധിച്ച് 1,08,720 രൂപയിലേക്കും വൈകുന്നേരം വീണ്ടും 760 രൂപ വർധിച്ച് 1,09,480 രൂപയിലേക്കും ഉയർന്നിരുന്നു. രാവിലെ ആദ്യം 600 രൂപ ഇടിഞ്ഞപ്പോൾ ഉച്ചയ്ക്ക് ശേഷം രണ്ട് തവണയായി 1,480 രൂപ ഒരു പവന് വർധിക്കുകയായിരുന്നു.

നേരത്തെ, മാർച്ച് ഒന്നിന് 1,26,920 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ വിൽപ്പന നടന്ന സ്വർണത്തിന് പിന്നീട് തുടർച്ചയായി വില ഇടിഞ്ഞതിന്റെ ഫലമായി മാർച്ച് 23ന് ഉച്ചയ്ക്ക് 99,480 രൂപയിലേക്ക് വില താഴ്ന്നിരുന്നു. എന്നാൽ അന്ന് വൈകുന്നേരം മുതൽ വീണ്ടും വില ഉയരാൻ തുടങ്ങിയ സ്വർണം ഇന്നലെ 1,09,480 രൂപയിലേക്ക് എത്തുകയായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില 13,685 രൂപയിൽ തുടരുന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.