- Trending Now:
സംസ്ഥാനത്ത് പുതിയ സാമ്പത്തിക വർഷാരംഭം വില വർധനയോടെ സ്വർണം. ഒരു പവൻ സ്വർണത്തിന് 1,440 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,080 രൂപയിലേക്ക് ഉയർന്നു. മാർച്ച് 20ന് ശേഷം ഇതാദ്യമായാണ് സ്വർണവില ഒരു ലക്ഷത്തിപതിനായിരം പിന്നിടുന്നത്. ഇന്നലെ സ്വർണവില രാവിലെ മാറ്റമില്ലാതെ തുടരുകയും ഉച്ചയ്ക്ക് ശേഷം 440 രൂപ കുറയുകയും വൈകുന്നേരത്തോടുകൂടി 600 രൂപ കൂടുകയും ചെയ്തിരുന്നു.
നേരത്തെ, മാർച്ച് ഒന്നിന് 1,26,920 രൂപ എന്ന മാർച്ചിലെ ഏറ്റവും ഉയർന്ന നിരക്കിൽ വിൽപ്പന നടന്ന സ്വർണത്തിന് പിന്നീട് തുടർച്ചയായി വില ഇടിഞ്ഞതിന്റെ ഫലമായി മാർച്ച് 23ന് 99,480 രൂപയിലേക്ക് വില ഇടിഞ്ഞിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി വില വർധിക്കാൻ തുടങ്ങിയതോടുകൂടി ഇന്നലെ സ്വർണവില 1,09,640 രൂപയിലേക്ക് എത്തുകയായിരുന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 180 രൂപ വർധിച്ച് 13,885 രൂപയിലേക്ക് ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.