Sections

റെക്കോർഡിട്ടതിന് പിന്നാലെ വിലയിൽ ഇടിവ്; സ്വർണം താഴേക്ക്?

Thursday, Nov 30, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇHFന്നലെ 46,480 രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തി ചരിത്രം സൃഷ്ടിച്ച സ്വർണത്തിന് ഇന്ന് വിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 480 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 46,000 രൂപയായി കുറഞ്ഞു. ഇന്നലെ ഒരു ദിവസം കൊണ്ട് 600 രൂപയുടെ വർധനയാണ് സ്വർണവിലയിൽ ഉണ്ടായത്. അങ്ങനെ ചരിത്രത്തിലാദ്യമായി സ്വർണവില 46,000 രൂപ കടന്ന് മുന്നേറി.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് കുറഞ്ഞത് 60 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,750 രൂപ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.