Sections

വീണ്ടും കുതിച്ച് സ്വർണവില; റെക്കോർഡ് നിരക്കിനരികെ

Thursday, Mar 28, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവിലയിൽ വർധനവ്. ഒരു പവൻ സ്വർണത്തിന് 280 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 49,360 രൂപയായി ഉയർന്നു.

മാർച്ച് 21ന് വിൽപ്പന നടന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 49,440 രൂപയിൽ നിന്നും കേവലം 80 രൂപ മാത്രം പിന്നിലാണ് ഇന്നത്തെ സ്വർണവില.

ഇന്നലെയും സ്വർണവിലയിൽ വർധനവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് ഇന്നലെ വർധിച്ചത്.

ഒരു ഗ്രാം സ്വർണത്തിന് 35 രൂപ വർധിച്ച് 6,170 രൂപയായി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.