Sections

തുടർച്ചയായ മൂന്നാം ദിനവും കുതിച്ചുയർന്ന് സ്വർണവില: പുതിയ റെക്കോർഡ്

Thursday, Mar 07, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ വർധന. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വർണവില സർവ്വകാല റെക്കോർഡ് നിരക്കായ 48,080 രൂപയിലേക്ക് കുതിച്ചുയർന്നു. സ്വർണവില ആദ്യമായാണ് 48,000 രൂപ കടന്ന് മുന്നേറുന്നത്.

മാർച്ച് ഒന്നിന് 46,320 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണവിലയിലാണ് പിന്നീടുള്ള ദിവസങ്ങളിൽ കുതിച്ച് ചാട്ടമുണ്ടായത്. മാർച്ച് രണ്ടിന് 680 രൂപയുടെ വർധന നേരിട്ട സ്വർണം പിന്നീടുള്ള രണ്ട് ദിനവും വിലയിൽ മാറ്റമില്ലാതെ തുടരുകയും മാർച്ച് അഞ്ചിന് 560 രൂപയുടെയും ഇന്നലെ 200 രൂപയുടെയും വർധനവ് സംഭവിച്ചു.

മാർച്ച് ഒന്നിലെ നിരക്കിൽ നിന്നും ഇന്നത്തെ വിലയിലേക്ക് എത്തുമ്പോൾ 1,760 രൂപയുടെ കുതിച്ച് കയറ്റമാണ് സ്വർണവിലയിൽ സംഭവിച്ചിരിക്കുന്നത്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 40 രൂപ വർധിച്ച് 6,010 രൂപയായി ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.