Sections

ഇന്ന് മാറ്റമില്ലാതെ സ്വർണ നിരക്ക്; 48,000 ന് മുകളിൽ തുടരുന്നു

Friday, Mar 15, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ വിൽപ്പന നടന്ന 48,480 രൂപയ്ക്ക് തന്നെയാണ് ഇന്നും വിൽപ്പന നടക്കുന്നത്.

മാർച്ച് ഒന്നിന് 46,320 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണം പിന്നീട് വിലയിലെ തുടർച്ചയായ വർധനയ്ക്കും 5 തവണ ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് തിരുത്തിക്കുറിക്കലിനും ശേഷം മാർച്ച് ഒൻപതായപ്പോഴേയ്ക്കും 48,600 രൂപയിലേക്ക് എത്തിയിരുന്നു. തുടർന്ന് മൂന്ന് ദിനം മാറ്റമില്ലാതെ തുടർന്ന സ്വർണവില 13ന് 320 രൂപ കുറയുകയും തൊട്ടടുത്ത ദിവസം തന്നെ വീണ്ടും 200 രൂപ വർധിക്കകയും ചെയ്തിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6,060 രൂപ.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.