Sections

ഉപഭോക്താക്കൾക്ക് ആശ്വാസം സ്വർണവിലയിൽ ഇടിവ്; 200 രൂപ കുറഞ്ഞു

Monday, Mar 18, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് നേരിട്ടു. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില മാർച്ച് 13ലെ നിരക്കായ 48,280 രൂപയിലേക്ക് താഴ്ന്നു.

മാർച്ച് 9 മുതൽ 12 വരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 48,600 രൂപയിൽ തുടർന്ന സ്വർണം 13ന് 48,280 രൂപയിലേക്ക് താഴ്ന്നിരുന്നു. എന്നാൽ 14ന് വീണ്ടും വില ഉയർന്ന് രണ്ടാമത്തെ ഉയർന്ന നിരക്കായ 48,480 രൂപയിലേക്ക് എത്തിയിരുന്നു. 14 മുതൽ ഇന്നലെ വരെ സ്വർണവില ഇതെ നിരക്കിൽ തുടരുകയായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 25 രൂപ കുറഞ്ഞ് 6,035 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.