Sections

തുടർച്ചയായ ഇടിവിന് ശേഷം ഇന്ന് സ്വർണവിലയിൽ വർധന

Friday, Jan 12, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് കഴിഞ്ഞ ഒൻപത് ദിവസമായി തുടരുന്ന വില ഇടിവിന് വിരാമിട്ടുകൊണ്ട് ഇന്ന് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില ബുധനാഴ്ചത്തെ നിരക്കായ 46,160 രൂപയിലേക്ക് തിരികെയെത്തി.

ജനുവരി രണ്ടിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 47,000 രൂപയിലെത്തിയതിന് ശേഷം സ്വർണവില തുടർച്ചയായി ഇടിയുകയായിരുന്നു. കഴിഞ്ഞ ഒൻപത് ദിവസത്തിനിടെ 920 രൂപയുടെ ഇടിവ് സ്വർണം നേരിട്ടിരുന്നു. തുടർച്ചായ ഇടിവിനെത്തുടർന്ന് ഇന്നലെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 46,080 രൂപയിലേക്ക് സ്വർണവില താഴുകയും ചെയ്തിരുന്നു.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10 രൂപ വർധിച്ച് 5,770 രൂപയായി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.