Sections

കുതിപ്പ് തുടർന്ന് സ്വർണം; ഒരാഴ്ചയ്ക്കിടെ 880 രൂപയുടെ വർധന

Wednesday, Dec 27, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് സ്വർണവിലയിലെ കുതിപ്പ് തുടരുന്നു. ഇന്ന് ഒരു പവന് 80 രൂപയുടെ വർധനയുണ്ടായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 46,800 രൂപയായി വർധിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 880 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായിട്ടുള്ളത്. ഡിസംബർ 13ന് രേഖപ്പെടുത്തിയ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 45,320 രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ 1,480 രൂപയുടെ വർധനവാണ് സ്വർണവിലയിൽ സംഭവിച്ചിട്ടുള്ളത്.

സ്വർണവിലയിലെ റെക്കോർഡ് നിരക്കായ 47,080 രൂപയിലേക്ക് കേവലം 280 രൂപയുടെ കുറവ് മാത്രമാണ് ഇന്നത്തെ വിലയിൽ നിന്നുമുള്ളത്.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10 രൂപ വർധിച്ച് 5,850 രൂപയിലേക്ക് എത്തി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.