Sections

റെക്കോർഡിന് പിന്നാലെ തിരിച്ചിറക്കം; ഇന്ന് സ്വർണവില കുറഞ്ഞു

Friday, Dec 29, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 280 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 46,840 രൂപയായി കുറഞ്ഞു. ഇന്നലെ 47,120 രൂപയിലെത്തിയ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡിട്ടിരുന്നു.

രണ്ട് മാസത്തെ വില നിലവാരം വിലയിരുത്തുമ്പോൾ സ്വർണവലയിൽ ഉയർച്ചയാണ് കാണിക്കുന്നത്. ചെറിയ ഇടവേളകളിൽ നേരിയ വില കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും വീണ്ടും കുറഞ്ഞ തുകയുടെ ഇരട്ടി വീണ്ടും വർധിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്.

ഡിസംബറിൽ തന്നെ രണ്ട് തവണയാണ് ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് തിരിത്തിക്കുറക്കപ്പെട്ടത്. ഡിസംബർ നാലിന് 47,080 രൂപയിലെത്തി നവംബർ 29 ന് കുറിച്ച 46,480 രൂപയെന്ന റെക്കോർഡ് തിരുത്തിയപ്പോൾ ഇന്നലെ 47,120 രൂപയിലെത്തി ഡിസംബർ 4 ലെ റെക്കോർഡും തിരുത്തിക്കുറിച്ചു.

ഒരു ഗ്രാം സ്വർണത്തിന് 35 രൂപ കുറഞ്ഞ് 5,855 രൂപയായി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.