Sections

സ്വർണവിലയിലുള്ള ഇടിവ് തുടരുന്നു; ഇന്ന് കുറഞ്ഞത് 80 രൂപ

Wednesday, Dec 13, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് സ്വർണവിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ച ഇടിവ് ഇന്നും തുടർന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 45,320 രൂപയിലേക്ക് താഴ്ന്നു. ഡിസംബർ 4ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 47,080 രൂപയിലെത്തിയതിന് ശേഷം സ്വർണവിലയിൽ സംഭവിക്കുന്ന ഇടിവ് തുടരുകയാണ്. കഴിഞ്ഞ ഒൻപത് ദിവസത്തിനിടെ 1,760 രൂപയുടെ ഇടിവ് സ്വർണവില നേരിട്ടു.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10 രൂപ കുറഞ്ഞ് 5,665 രൂപയിലെത്തി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.