Sections

രണ്ടാം ദിനവും ഇടിവ് തുടർന്ന് സ്വർണം; ഈ മാസത്തെ താഴ്ന്ന നിരക്കിൽ

Wednesday, Dec 06, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ ഇടിവ് നേരിട്ടു. ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 45,960 രൂപയിലേക്ക് ഇടിഞ്ഞു. ഡിസംബർ 4ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 47,080 രൂപയിലേക്ക് കുതിച്ചുയർന്ന സ്വർണത്തിന് ഇന്നലെ 800 രൂപയുടെ ഇടിവ് നേരിട്ടിരുന്നു. രണ്ട് ദിനം കൊണ്ട് ആകെ 1,160 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ സംഭവിച്ചത്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 40 രൂപ ഇടിഞ്ഞ് 5,745 രൂപയായി കുറഞ്ഞു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.