Sections

കുത്തനെ ഇടിഞ്ഞ് സ്വർണവില; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

Saturday, Dec 09, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 440 രൂപയുടെ ഇടിവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 45,720 രൂപയിലേക്ക് ഇടിഞ്ഞു.

ഡിസംബർ 4ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 47,080 രൂപയിലേക്ക് കുതിച്ചുയർന്ന സ്വർണത്തിന് തൊട്ടടുത്ത രണ്ട് ദിവസങ്ങളിൽ വിലയിടിയുകയും ഡിസംബർ 6 ആയപ്പോഴേയ്ക്കും 45,960 രൂപയിലേക്ക് താഴുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടുള്ള രണ്ട് ദിനം വീണ്ടും വില വർധിക്കുകയും ഇന്നലെ 46,160 രൂപയിലേക്ക് എത്തുകയും ചെയ്തിരുന്നു.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് ഇടിഞ്ഞത് 55 രൂപയാണ്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5,715 രൂപയായി കുറഞ്ഞു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.