Sections

പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് സ്വർണം; 47000 തൊട്ടു

Monday, Dec 04, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് ചരിത്രത്തിൽ ആദ്യമായി 47,000 പിന്നിട്ട് പുതിയ റെക്കോർഡ് സൃഷ്ടിച്ച് സ്വർണവില. സ്വർണവിലയിൽ ഇന്ന് 320 രൂപ വർധിച്ചതോടെയാണ് സ്വർണവില 47,000 പിന്നിട്ട് മുന്നേറിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 47,080 രൂപയാണ്. നവംബർ 29ന് 46,480 രൂപയിലെത്തി അതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക് എന്ന റെക്കോർഡിലെത്തിയ സ്വർണം 4-ാം ദിനം തന്നെ ആ റെക്കോർഡ് തിരുത്തിയെഴുതി. ഡിസംബർ 3 ആയപ്പോഴേയ്ക്കും സ്വർണവില 46,760 രൂപ എന്ന പുതിയ ഉയരത്തിലെത്തി. എന്നാൽ ഇന്ന് അതും തിരുത്തിക്കുറിച്ചാണ് സ്വർണം മുന്നേറിയത്.

സ്വർണവില കടിഞ്ഞാണില്ലാതെ മുന്നേറുമ്പോൾ ഉപഭോക്താക്കൾ ആശങ്കിയിലായിരിക്കുകയാണ്. എന്നാൽ സ്വർണം വിൽക്കാൻ കാത്തിരുന്നവർക്ക് ഇതൊരു സുവർണാവസരവുമായി മാറിയിരിക്കുകയാണ്.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 40 രൂപ വർധിച്ച് 5,885 രൂപയായി ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.