Sections

വീണ്ടും കുതിച്ച് സ്വർണവില; മാസാരംഭത്തിൽ 160 രൂപയുടെ വർധന

Friday, Dec 01, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണത്തിന് വില വർധിച്ചു. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 46,160 രൂപയായി ഉയർന്നു.

നവംബർ 29ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 46,480 രൂപയിലെത്തിയതിന് ശേഷം ഇന്നലെ സ്വർണത്തിന് 480 രൂപ കുറഞ്ഞിരുന്നു. സ്വർണവില വീണ്ടും 46,000 രൂപയിൽ താഴേയ്ക്ക് വരുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് സ്വർണവിലയിൽ പിന്നെയും വർധനവുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 20 രൂപയുടെ വർധനവുണ്ടായി. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,770 രൂപ.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.