Sections

വീണ്ടും ഉയർന്ന് സ്വർണവില; ഇന്ന് 80 രൂപയുടെ വർധന

Friday, Dec 15, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവിലയിൽ വർധന സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 46,200 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10 രൂപ വർധിച്ച് 5,775 രൂപയായി ഉയർന്നു.

ഡിസംബർ 4ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 47,080 രൂപയിലേക്ക് കുതിച്ച സ്വർണത്തിന് പിന്നീട് വില കുറയുകയും ഡിസംബർ 13 ആയപ്പോഴേയ്ക്കും ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 45,320 രൂപയിലേക്ക് കൂപ്പുകുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെയും ഇന്നുമായി വീണ്ടും സ്വർണത്തിന് വില ഉയരുകയായിരുന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.