Sections

ഇടിവ് തുടർന്ന് സ്വർണവില; ഇന്ന് 160 രൂപയുടെ കുറവ്

Monday, Dec 11, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് സ്വർണവിലയിലുള്ള ഇടിവ് തുടരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവുണ്ടായി. ഇതെത്തുടർന്ന് ഒരു പവൻ സ്വർണത്തിന്റെ വില 45,560 രൂപയിലേക്ക് താഴ്ന്നു. ഒരു ഗ്രാം സ്വർണത്തിന് 20 രൂപ കുറഞ്ഞ് 5,695 രൂപയിലേക്ക് താഴ്ന്നു.

ഡിസംബർ 4 ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 47,080 രൂപയിലെത്തി റെക്കോർഡിട്ടതിന് ശേഷം സ്വർണവില പലപ്പോഴായി കുറയുന്ന പ്രവണത തുടരുകയാണ്. ഡിസംബർ 4ലെ വിലയിൽ നിന്നും ഇന്നത്തെ നിരക്കിലെത്തുമ്പോൾ 1,520 രൂപയുടെ ഇടിവ് സ്വർണവിലയിൽ ഉണ്ടായിട്ടുണ്ട്.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.