Sections

ഉപഭോക്താക്കൾക്കാശ്വാസം സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിനവും ഇടിവ്

Monday, Apr 22, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 400 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 54,040 രൂപയായി കുറഞ്ഞു. ശനിയാഴ്ചയും സ്വർണവിലയിൽ ഇടിവ് സംഭവിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് ശനിയാഴ്ചയുണ്ടായത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 50 രൂപയുടെ ഇടിവ് സംഭവിച്ചു. 6,755 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില.

എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്ന് 440 രൂപ ഇടിഞ്ഞ് 58,952 രൂപയിലേക്ക് താഴ്ന്നപ്പോൾ ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 55 രൂപ ഇടിഞ്ഞ് 7,369 രൂപയായും കുറഞ്ഞു.

18 കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന് 328 രൂപ കുറഞ്ഞ് 44,216 രൂപയിലേക്കും 18 കാരറ്റ് ഒരു ഗ്രാം സ്വർണം 41 രൂപ കുറഞ്ഞ് 5,527 രൂപയിലേക്കും എത്തി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.