Sections

ഉപഭോക്താക്കൾക്ക് ആശ്വാസമഴ; സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി

Saturday, Apr 13, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന് പോന്ന ഏറ്റവും ഉയർന്ന നിരക്കെന്ന് റെക്കോർഡ് തിരുത്തലുകൾക്ക് ഇന്ന് ശമനം കുറിച്ചുകൊണ്ട് ഒരു പവൻ സ്വർണത്തിന് 560 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് വില 53,200 രൂപയായി കുറഞ്ഞു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 70 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6,650 രൂപയായി ഇടിഞ്ഞു.

24 കാരറ്റ് 8 ഗ്രാം സ്വർണത്തിന് ഇന്ന് 608 രൂപയുടെ ഇടിവുണ്ടായി. 58,040 രൂപയാണ് 24 കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 76 രൂപ കുറഞ്ഞ് 7,255 രൂപയായി.

18 കാരറ്റ് 8 ഗ്രാം സ്വർണത്തിന് 456 രൂപ കുറഞ്ഞ് 43,528 രൂപയായി താഴ്ന്നപ്പോൾ 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 57 രൂപ കുറഞ്ഞ് 5,441 രൂപയിലെത്തി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.