Sections

തുടർച്ചയായ രണ്ടാം ദിനവും വിലയിലെ റെക്കോർഡ് തിരുത്തി മുന്നേറി സ്വർണം

Thursday, Apr 04, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില റെക്കോർഡ് തിരുത്തിക്കുറിച്ചു. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ വർധന സംഭവിച്ചതോടെയാണ് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് ഇന്നും തിരുത്തിയത്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 51,680 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 50 രൂപ വർധിച്ച് 6,460 രൂപയായി.

24 കാരറ്റ് 8 ഗ്രാം സ്വർണത്തിന് 480 രൂപ വർധിച്ച് 56,376 രൂപയിലെത്തിയപ്പോൾ 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 60 രൂപയുടെ വർധനയിലൂടെ 7,047 രൂപയായി ഉയർന്നു.

18 കാരറ്റ് 8 ഗ്രാം സ്വർണത്തിന് 42,280 രൂപയാണ് ഇന്നത്തെ വില 328 രൂപയുടെ വർധനയുണ്ടായി. 18 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 41 രൂപ വർധിച്ച് 5,285 രൂപയായി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.