Sections

തുടർച്ചയായ റെക്കോർഡുകൾക്ക് പിന്നാലെ സ്വർണവിലയിൽ ഇന്ന് ഇടിവ്

Friday, Apr 05, 2024
Reported By Admin
Gold Price in Kerala

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന പോന്ന സ്വർണവിലയിലെ റെക്കോർഡ് സൃഷ്ടിക്കലുകൾക്ക് വിരാമമിട്ടുകൊണ്ട് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 51,320 രൂപയായി കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 45 രൂപ ഇടിഞ്ഞ് 6,415 രൂപയായി കുറഞ്ഞു.

എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 392 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. 55,984 രൂപയാണ് 24 കാരറ്റ് 8 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 49 രൂപ കുറഞ്ഞ് 6,998 രൂപയായി.

18 കാരറ്റ് 8 ഗ്രാം സ്വർണത്തിന് 288 രൂപ കുറഞ്ഞ് 41,992 രൂപയിലെത്തിയപ്പോൾ 18 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 36 രൂ കുറഞ്ഞ് 5,249 രൂപയിലുമെത്തി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.