Sections

വീണ്ടും കുതിപ്പ് തുടർന്ന് സ്വർണവില; ഒരു ദിവസത്തെ വീഴ്ചയ്ക്ക് ശേഷം ഇന്ന് വർധിച്ചത് 440 രൂപ

Monday, Apr 15, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ശനിയാഴ്ച 560 രൂപ ഇടിവ് രേഖപ്പെടുത്തി ഉപഭോക്താക്കൾ ആശ്വാസമേകിയ സ്വർണത്തിനാണ് ഇന്ന് വീണ്ടും വില കുതിച്ചുയർന്നത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 440 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 53,640 രൂപയായി ഉയർന്നു. ഏപ്രിൽ 12 ന് രേഖപ്പെടുത്തിയ 53,760 രൂപയാണ് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന നിരക്ക്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 55 രൂപ വർധിച്ച് 6,705 രൂപയായി ഉയർന്നു.

എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 480 രൂപ ഉയരുകയും 58,520 രൂപയിലേക്ക് എത്തുകയും ചെയ്തു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 60 രൂപ വർധിച്ച് 7,315 രൂപയിലെത്തി.

18 കാരറ്റ് 8 ഗ്രാം സ്വർണത്തിന് ഇന്ന് വർധിച്ചത് 360 രൂപ. ഇതോടെ 18 കാരറ്റ് 8 ഗ്രാം സ്വർണത്തിന്റെ വില 43,888 രൂപയായി ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 45 രൂപ വർധിച്ച് 5,486 രൂപയിലെത്തി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.