Sections

സ്വർണവിലയിൽ ഇന്ന് ഇടിവ്; അൻപത്തിനാലായിരത്തിന് മുകളിൽ തുടരുന്നു

Thursday, Apr 18, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 240 രൂപയുടെ ഇടിവാണുണ്ടായത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ നിരക്ക് 54,120 രൂപയായി താഴ്ന്നു.

ഏപ്രിൽ 16ന് 54,360 രൂപയായി ഉയർന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ സ്വർണം ഇന്നലെ മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് ഇന്ന് വിലയിൽ ഇടിവ് നേരിട്ടത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 30 രൂപ ഇടിയുകയും 6,765 രൂപയിലേക്ക് താഴുകയും ചെയ്തു.

24 കാരറ്റ് 8 ഗ്രാം സ്വർണത്തിന് ഇന്ന് 264 രൂപ കുറഞ്ഞ് 59,040 രൂപയിലേക്ക് എത്തിയപ്പോൾ 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 33 രൂപ കുറഞ്ഞ് 7,380 രൂപയായി താഴ്ന്നു.

18 കാരറ്റ് 8 ഗ്രാം സ്വർണത്തിന് ഇന്ന് കുറഞ്ഞത് 192 രൂപയാണ്. ഇതോടെ 18 കാരറ്റ് 8 ഗ്രാം സ്വർണത്തിന്റെ വില 44,280 രൂപയായി താഴ്ന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 24 രൂപ കുറഞ്ഞ് 5,535 രൂപയായി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.