Sections

കൊച്ചിയിൽ പുതിയ കിച്ചൺ ഗാലറിയുമായി ഗോദ്റെജ് ഇന്റീരിയോ

Thursday, Dec 05, 2024
Reported By Admin
A modern modular kitchen showcasing premium designs and features by Godrej Interio in Kochi

  • അടുക്കള സമ്മാനമായി നേടാൻ അവസരം

കൊച്ചി: ദക്ഷിണേന്ത്യൻ വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗോദ്റെജ് ഇന്റീരിയോ കൊച്ചിയിൽ പുതിയ കിച്ചൺ ഗാലറി തുറന്നു. 900 ചതുരശ്ര അടിയിലധികമുള്ള ഗാലറിയിലൂടെ കൊച്ചിയിലെ പ്രീമിയം അടുക്കളയിടങ്ങളെയാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. സീപ്പോർട്ട്- എയർപ്പോർട്ട് റോഡിൽ ഇരുമ്പനത്താണ് പുതിയ സ്റ്റോർ. മോഡുലാർ അടുക്കളയുടെ ഒരു വലിയ ശ്രേണിയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

പുതിയ സ്റ്റോർ തുറന്നത് പ്രമാണിച്ച് ഗോദ്റെജ് ഇന്റീരിയോയുടെ എല്ലാ ഉൽപ്പന്നങ്ങൾക്കും 25% വരെ കിഴിവും സൗജന്യമായി ഒരു അടുക്കള സമ്മാനമായി നേടാനും അവസരം ഒരുക്കിയിട്ടുണ്ട്.

കൊച്ചിയിലെ ഈ പുതിയ കിച്ചൺ ഗാലറി പ്രീമിയം ഗുണനിലവാരത്തിലും പ്രവർത്തനക്ഷമതയിലും അടുക്കളയിടങ്ങളെ സമ്പന്നമാക്കാനുള്ള തങ്ങളുടെ ശ്രമങ്ങളെ അടിവരയിടുന്നതാണെന്ന് ഗോദ്റെജ് ഇന്റീരിയോ സീനിയർ വൈസ് പ്രസിഡന്റും കൺസ്യൂമർ ബിസിനസ് മേധാവിയുമായ ഡോ. ദേവ് നാരായൺ സർക്കാർ പറഞ്ഞു.

Godrej Interio

ആധുനിക അടുക്കളകളുടെ മോടി കൂട്ടാനുള്ള പുതിയ ആശയങ്ങൾ ഷോറൂമിൽ നിന്നും നേരിട്ട് കണ്ട് മനസിലാക്കാം. വൈവിധ്യമാർന്ന ശൈലികൾ, ഡിസൈനുകൾ, വ്യക്തിഗത മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ സ്റ്റോറിലെത്തുന്ന ഉപഭോക്താക്കളെ വളരെയേറെ ആകർഷിക്കുന്നതാണ്. 2025 സാമ്പത്തിക വർഷം അവസാനത്തോടെ കേരളത്തിൽ അഞ്ച് ഷോറൂമുകൾ കൂടി ആരംഭിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 20% വളർച്ച നേടാനും കേരളത്തിൽ നിന്നും 15 കോടി രൂപയുടേയും ദക്ഷിണേന്ത്യയിൽ നിന്ന് 70 കോടി രൂപയുടേയും വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.