Sections

75-ാം റിപ്പബ്ലിക് ദിന ആഘോഷവുമായി ഗോദ്റെജിൻറെ ഹീരെജൈസമസ്ബൂത് കാമ്പയിൻ

Friday, Jan 26, 2024
Reported By Admin
Godrej

കൊച്ചി: 75-ാം റിപ്പബ്ലിക് ദിനത്തിൽ വികസിത ഇന്ത്യക്കായി ഗോദ്റെജ് ഗ്രൂപ്പിൻറെ ഡിജിറ്റൽ കാമ്പയിൻ. വജ്രജൂബിലി റിപ്പബ്ലിക് ദിനാഘോഷത്തിൻറെ ഭാഗമായി ഹീരെജൈസമസ്ബൂത് എന്ന കാമ്പയിനിലൂടെ ഗോദ്റെജ് രാജ്യം കെട്ടിപ്പടുത്ത സാധാരണക്കാരായ മനുഷ്യരിലേക്ക് വെളിച്ചം വീശുകയാണ്.

രാജ്യത്തെ വജ്രശോഭയുള്ളതാക്കി മാറ്റിയ കഠിനപ്രയത്നങ്ങൾ, അചഞ്ചലമായ കാഴ്ചപ്പാടുകൾ, സമ്മർദങ്ങൾ എന്നിവയിലൂടെ കടന്നുപോകുന്ന വീഡിയോ ചിത്രം കർഷകർ, സംരംഭകർ, ഡോക്ടർമാർ, പട്ടാളക്കാർ, കായിക താരങ്ങൾ, കലാകാരന്മാർ തുടങ്ങി നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന നായകരുടെ കഥകളിലൂടെ ഇന്ത്യയുടെ വളർച്ചയെ അടയാളപ്പെടുത്തുകയാണ്.

വൈവിധ്യമാർന്ന പശ്ചാത്തലത്തിൽ നിന്നുള്ളവർ രാജ്യത്തിൻറെ വളർച്ചയ്ക്കും കീർത്തിക്കും നൽകിയ സംഭവനകളെ വിശദീകരിക്കുന്ന വീഡിയോ ക്രിയേറ്റീവ്ലാൻഡ് ഏഷ്യയുമായി സഹകരിച്ചാണ് ഗോദ്റേജ് തയാറാക്കിയിരിക്കുന്നത്. ദേശാഭിമാനം വളർത്തുന്നതിനും രാജ്യത്തിൻറെ വികാസത്തിൽ ഓരോ മനുഷ്യരും വഹിച്ച പങ്കിനെ അടയാളപ്പെടുത്തുന്നതിലും ഗോദ്റെജ് ഗ്രൂപ്പിൻറെ പ്രതിബദ്ധതയാണ് വീഡിയോ ചിത്രത്തിലൂടെ വ്യക്തമാവുന്നത്.

വജ്രം പോലെ ഉറപ്പുള്ള രാഷ്ട്രത്തിൻറെ കരുത്തിനെ ആഘോഷിക്കുകയാണ് ഹീരെജൈസമസ്ബൂത് കാമ്പയിനിലൂടെയെന്ന് ഗോദ്റെജ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ബ്രാൻഡ് ഓഫീസറുമായ താന്യ ദുബാഷ് പറഞ്ഞു. ഇന്ത്യയുടെയും അതിലെ പൗരന്മാരുടെയും അസാധാരണമായ ഈ യാത്രയെ അവതരിപ്പിക്കുന്നതിലൂടെ രാജ്യത്തിൻറെ വികസനത്തിനും പുരോഗതിക്കും തങ്ങളുടേതായ സംഭാവനകൾ നൽകാൻ ജനങ്ങളെ പ്രചോദിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 75 വർഷത്തിലൂടെ രാജ്യം കടന്നുപോയ പ്രതിസന്ധികൾ, വളർച്ച, അചഞ്ചലത എന്നിവയാണ് നമ്മളെ വജ്രത്തെ പോലെ കരുത്തുള്ള ഒന്നാക്കി മാറ്റിയത് എന്നു ക്രിയേറ്റീവ്ലാൻഡ് ഏഷ്യ സഹ സ്ഥാപകയും ക്രിയേറ്റിവ് വൈസ് ചെയർമാനുമായ അനു ജോസഫ് പറഞ്ഞു. രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ പങ്ക് വഹിച്ചതിൽ ഗോദ്റെജ് അഭിമാനിക്കുന്നു എന്നും രാഷ്ട്രത്തിന് ഗോദ്റെജ് സമർപ്പിക്കുന്ന ഒരു ഗീതമാണ് ഇതെന്നും അനു ജോസഫ് കൂട്ടിച്ചേർത്തു.

ഗോദ്റെജ് ഗ്രൂപ്പിൻറെ ഹീരെജൈസമസ്ബൂത് കാമ്പയിൻ എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും കാണാം. വീഡിയോ കാണുന്നതിന് https://youtu.be/UgbbP9ZScmw എന്ന യൂടൂബ് ലിങ്ക് സന്ദർശിക്കുക.

YouTube - https://youtu.be/UgbbP9ZScmw

Instagram - https://www.instagram.com/p/C2fZBiMsKK9/

Facebook - https://www.facebook.com/GodrejGroup/videos/251024921360604

LinkedIn - https://www.linkedin.com/feed/update/urn:li:activity:7155960061444419585

Twitter - https://twitter.com/GodrejGroup/status/1750212048427082211


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.