Sections

സ്പ്ലിറ്റ് എയർ കണ്ടീഷണറുകൾക്ക് 5 വർഷത്തെ സമഗ്ര വാറൻറിയുമായി ഗോദ്റെജ് അപ്ലയൻസസ്

Saturday, Oct 12, 2024
Reported By Admin
Godrej Appliances Festive Offers - 5-Year Warranty on Split ACs

കൊച്ചി: ഗോദ്റെജ് എൻറർപ്രൈസസ് ഗ്രൂപ്പിൻറെ ഭാഗമായ ഗോദ്റെജ് ആൻഡ് ബോയ്സിൻറെ അപ്ലയൻസ് വിഭാഗം ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ചു. 'തിംഗ്സ് മെയ്ഡ് തോട്ട്ഫുള്ളി' എന്ന തത്വശാസ്ത്രത്തിൽ ഊന്നിയാണ് ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്.

മികച്ച ഫിനാൻസിംഗ് ഓപ്ഷനുകൾ ലഭ്യമാകുമ്പോൾ ഉപഭോക്താക്കൾ പ്രീമിയം വീട്ടുപകരണങ്ങൾ നവീകരിക്കാനും അതിനുപണം മുടക്കാനും തയ്യാറാകുന്നു. ഉപകരണങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ വാറൻറി, ഗുണമേന്മ, വിൽപ്പനാനന്തര സേവനം എന്നിവയും പ്രധാന ഘടകങ്ങളായി പരിഗണിക്കും. ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ എയർകണ്ടീഷണറുകൾ പോലുള്ള ഉൽപ്പന്നങ്ങൾക്ക് ഉപഭോക്താക്കൾ വാർഷിക മെയിൻറനൻസ് കരാറിന് (എഎംസി) മുൻഗണന നൽകും. വിപണിയിൽ ലഭ്യമായ പല വാറൻറികളിലെയും മറഞ്ഞിരിക്കുന്ന ചാർജുകളും സങ്കീർണ്ണമായ നിബന്ധനകളുമാണ് ഉപഭോക്തക്കളുടെ അനുഭവങ്ങൾ.

ഇതുമുന്നിൽ കണ്ട് ഗോദ്റേജ് അപ്ലയൻസസ് സ്പ്ലിറ്റ് എയർ കണ്ടീഷണറുകൾക്ക് അധിക ചെലവില്ലാതെ 5 വർഷത്തെ സമഗ്ര വാറൻറി അവതരിപ്പിച്ചു. 7990 രൂപയുടെ ഈ സൗജന്യ വാറൻറി രജിസ്ട്രേഷനോ മറ്റുചിലവുകളോ ഫീസുകളോ കൂടാതെ ഗ്യാസ് ചാർജിംഗ്, ടെക്നീഷ്യൻറെ സേവനം എന്നിവ ലഭ്യമാക്കും.

റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് എക്സ്റ്റെൻഡഡ് വാറൻറികളും ബ്രാൻഡ് പ്രഖ്യാപിച്ചു. 12000 രൂപവരെയുള്ള ക്യാഷ്ബാക്ക് സ്കീമുകളും നോ-കോസ്റ്റ് ഇഎംഐകളും സീറോ ഡൗൺ പേയ്മെൻറുകളും ഉൾപ്പെടെയുള്ള ഇണങ്ങുന്ന ഫിനാൻസിംഗ് ഓപ്ഷനുകളും ലഭ്യമാണ്.

ഗോദ്റെജ് അപ്ലയൻസസിൽ മികച്ച ഉൽപ്പന്നങ്ങൾ മാത്രമല്ല മികച്ച സേവനവും ഉപഭോക്തൃ മൂല്യവും കമ്പനി വാഗ്ദാനം ചെയ്യുന്നു. സ്പ്ലിറ്റ് എയർ കണ്ടീഷണറുകളുടെ 5 വർഷത്തെ സമഗ്രമായ വാറൻറി ഉപഭോക്താക്കൾക്ക് നൽകുമെന്ന് ഗോദ്റെജ് അപ്ലയൻസസിൻറെ ബിസിനസ് ഹെഡും എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറുമായ കമൽ നന്തി പറഞ്ഞു.

മികച്ച പ്രകടനത്തിനും സൗകര്യം വർധിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിരിക്കുന്ന എഐ അധിഷ്ടിതമായ അപ്ലയൻസസിൻറെ ഒരു നിരയും ഗോദ്റെജ് അപ്ലയൻസസ് ലഭ്യമാക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.